Featured Posts
മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗത്തില്‍ മേനകയുടെ മകള്‍ മോഹന്‍ ലാലിന്റെ നായിക
മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗമായ ഗീതാഞ്ജലിയില്‍ സുരേഷ്- മേനക ദമ്പതികളുടെ മകള്‍ കീര്‍ത്തി മോഹന്‍ലാലിന്റെ നായികയാവുന്നു. ഗീതാഞ്ജലിയുടെ ചിത്രീകരണം നാളെ ആരംഭിക്കാനിരിക്കെയാണ് മോഹന്‍ലാലിന്റെ നായികാ വേഷത്തില്‍ മേനകയുടെ മകള്‍ വരുന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നത്.
ഫാസിലിന്റെ മണിചിത്രത്താഴിന്റെ രണ്ടാം ഭാഗം പ്രിയദര്‍ശനാണ് സംവിധാനം ചെയ്യുന്നത്. സെവന്‍ ആര്‍ട്‌സ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ജി.പി വിജയകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡെന്നീസ് ജോസഫ് തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കുക വിദ്യാസാഗറാണ്. 40 കോടി ബജറ്റുള്ള ചിത്രം അടുത്ത വര്‍ഷമാണ് പുറത്തിറങ്ങുക. മണിച്ചിത്രത്താഴിലെ നായികയായിരുന്ന ശോഭന ഗീതാഞ്ജലിയില്‍ അതിഥി വേഷത്തിലെത്തുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
നിര്‍മ്മാതാവ് സുരേഷ് കുമാറിന്റേയും നടി മേനകയുടേയും ഇളയ മകളാണ് കീര്‍ത്തി. മോഹന്‍ലാലിന്റെ നിരവധി ചിത്രങ്ങളില്‍ മേനക നായികയായിട്ടുണ്ട്. റിലീസ് ചെയ്ത ചില തിയേറ്ററുകളില്‍ 200 ദിവസത്തിലേറെ പ്രദര്‍ശിപ്പിച്ചിട്ടുള്ള മണിച്ചിത്രത്താഴിന്റെ വിജയം ആവര്‍ത്തിക്കാനാണ് പ്രിയന്‍ ടീം ലക്ഷ്യമിടുന്നത്.
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment