| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

സീനിയേഴ്സും ജൂനിയേഴ്സും മമ്മൂക്കയുടെ പുറകെ

No comments
നമ്മുടെ സൂപ്പർ താരങ്ങളുടെ കാലം കഴിഞ്ഞു എന്ന് വിലപിക്കുന്നവർ മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കാൾഷീറ്റ് ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. രണ്ടു പേരെയും കാത്ത് ഏകദേശം ഒരു ഡസനോളം സംവിധായകരാണ് ക്യൂവിൽ നിൽക്കുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ കാര്യം തന്നെ എടുക്കാം. സലാം ബാപ്പു സംവിധാനം ചെയ്ത 'മംഗ്ലീഷ്' ആണ് മമ്മൂട്ടിയുടെ ഈദ് റിലീസ്. ഛായാഗ്രഹകൻ വേണു സംവിധാനം ചെയ്ത 'മുന്നറിയിപ്പ്' എന്ന ചിത്രം അധികം വൈകാതെ തന്നെ തിയേറ്ററുകളിൽ എത്തും.

മലയാളത്തിലെ സീനിയർ സംവിധായകരായ കമൽ, സിദ്ധിഖ് തുടങ്ങിയവരും രഞ്ജിത്ത് ശങ്കർ, മാർത്താണ്ഡൻ, ലാൽ ജൂനിയർ, ജമാൽ എന്നീ ജൂനിയർ സംവിധായകരും മമ്മൂട്ടിയെ നായകനാക്കി സിനിമ ഒരുക്കുവാനുള്ള തയ്യാറെടുപ്പിലാണ്. നവാഗത സംവിധായകർക്ക് അവസരം നൽകുന്നതിൽ പ്രധാനിയായ മമ്മൂട്ടി ഇപ്പോൾ അജയ് വാസുദേവൻ എന്ന നവാഗതൻ ഒരുക്കുന്ന 'രാജാധി രാജ' എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. 'രാജാധി രാജ' മമ്മൂട്ടിയുടെ ഓണം റിലീസ് ആയി തിയേറ്ററുകളിൽ എത്തും. 'രാജാധി രാജ'പൂർത്തിയാക്കുന്ന മമ്മൂക്ക അതിനു ശേഷം ജോയിൻ ചെയ്യുന്നത് രഞ്ജിത്ത് ശങ്കർ ഒരുക്കുന്ന 'വർഷം' എന്ന ചിത്രത്തിലായിരിക്കും. ആശ ശരത്, മംമ്ത മോഹൻദാസ്‌ എന്നിവരാണ് ചിത്രത്തിലെ നായികമാർ. വേണു എന്ന ഒരു ചെറുകിട വ്യവസായി ആയിട്ടാണ് മമ്മൂട്ടി ഈ ചിത്രത്തിൽ എത്തുന്നത്. ഇതിനു ശേഷം മിലൻ ജലീൽ നിർമ്മിച്ച്‌ നവാഗതനായ ജമാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിലായിരിക്കും മമ്മൂട്ടി അഭിനയിക്കുക. ഒരു സയൻസ് കോളമിസ്റ്റ് ആയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ.


ഈ ചിത്രത്തിന് ശേഷം കമൽ ഒരുക്കുന്ന ചിത്രത്തിലാണ് മമ്മൂക്ക അടുത്തതായി അഭിനയിക്കാൻ എത്തുക. 'ആമേൻ' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് പി എസ് റഫീക്ക് ആണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ പേരോ മറ്റു വിവരങ്ങളോ ഇത് വരെ പുറത്തു വിട്ടിട്ടില്ല. സിദ്ധിഖ് സംവിധാനം ചെയ്യുന്ന ചിത്രം, ലാൽ ജൂനിയർ ഒരുക്കുന്ന ചിത്രം, 'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്' എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച മാർത്താണ്ഡൻ ഒരുക്കുന്ന രണ്ടാമത്തെ ചിത്രം എന്നിവയും മമ്മൂട്ടി തന്റെ ഡേറ്റ് പകുത്ത് നൽകിയ സിനിമകളുടെ ലിസ്റ്റിൽ പെടുന്നവയാണ്.

Click Here to Watch Exclusive Movie's of Mega Star Mammootty
http://goo.gl/B96YCV












No comments :

Post a Comment