Featured Posts
ഇമ്രാന്‍ ഹഷ്മിക്ക് കാമുകിയാവാന്‍ മലയാളിപ്പെണ്ണ്
ബോളിവുഡ് താരം ഇമ്രാന്‍ ഹഷ്മിയുടെ കാമുകിയാവാന്‍ മലയാളത്തില്‍ നിന്നും ഒരു നടിയെത്തുന്നു. ടെലിവിഷന്‍ അവതാരകയും സിനിമ സീരിയല്‍ നടിയുമായ സാന്ദ്ര അമിയാണ് തയ്യാറെടുക്കുന്നത്. ആന്റണി ഡിസൂസ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാമുകിയായ തമിഴ് പെണ്‍കുട്ടിയായാണ് സാന്ദ്രയുടെ ബോളിവുഡ് രംഗപ്രവേശം.സമീറ റെഡ്ഢിയാണ് ചിത്രത്തില്‍ ഇമ്രാന്‍ ഹഷ്മിയുടെ നായിക.
ആദ്യമായി ബോളിവുഡില്‍ ചുവടുവെക്കുന്നതിന്റെ സന്തോഷത്തിലാണ് സാന്ദ്ര.വേഷം ചെറുതെങ്കിലും സിനിമയില്‍ പ്രാധാന്യമുള്ള വേഷമാണ് താന്‍ ചെയ്യുന്നതെന്ന് സാന്ദ്ര പറഞ്ഞു. ചിത്രത്തില്‍ ഇമ്രാനൊപ്പം ഒരു ചുംബനരംഗത്തിലും സാന്ദ്ര അഭിനയിക്കുന്നുണ്ട്.
സ്വപ്‌നക്കൂട്,കസ്തൂരി മാന്‍ തുടങ്ങിയ നിരവധി മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സാന്ദ്ര ചാനല്‍ അവതാരകയെന്ന നിലയിലും ഏറെ പ്രശസ്തയാണ്.സാന്ദ്ര അഭിനയിച്ച തമിഴ് ചിത്രമായ സിവപ്പ് എനക്ക് പുടിക്കും റിലീസിന് തയ്യാറെടുക്കുകയാണ്.
No related posts
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment