| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

വെങ്കട്പ്രഭു ചിത്രത്തില്‍ ജയറാമും സൂര്യയും

No comments
വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രമായ മാസില്‍ സൂര്യക്കൊപ്പം ജയറാമും പ്രധാന റോളില്‍. ജയറാമും. നയന്‍താരയും, ആമി ജാക്‌സണും നായികമാരാകുന്ന ചിത്രം തമിഴകത്ത് ഏറെ പ്രതീക്ഷ കല്‍പ്പിക്കപ്പെടുന്ന ചിത്രമാണ്. ചിത്രത്തിന്റെ ആദ്യ ഷെഡ്യുള്‍ പൂര്‍ത്തിയായി. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന രണ്ടാം ഷെഡ്യൂള്‍ മുതല്‍ ജയറാം ജോയിന്‍ ചെയ്യും. 

സരോജ, ഗോവ, മങ്കാത്ത തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് വെങ്കട് പ്രഭു. അദ്ദേഹത്തിന്റെ സരോജ'യില്‍ ജയറാം പ്രതിനായക വേഷം ചെയ്തിരുന്നു. ചിത്രത്തിലെ വില്ലന്‍ വേഷം ജയറാമിന് ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു. വെങ്കട് പ്രഭു ചിത്രങ്ങളിലെ സ്ഥിരം സംഗീതസംവിധായകനായ യുവാന്‍ ശങ്കര്‍രാജയുടേതാണ് ചിത്രത്തിന്റെ ഈണങ്ങള്‍. ആര്‍.ഡി രാജശേഖറാണ് ഛായാഗ്രഹണം.

No comments :

Post a Comment