അതുകൊണ്ട് തന്നെയാണ് ചില ചിത്രങ്ങളില്‍ നിന്നും ലഭിച്ച ഐറ്റം ഡാന്‍സ് ചെയ്യുവാനുള്ള ക്ഷണം നയന്‍സ് നിരസിച്ചത് . തെലുങ്കില്‍ അഭിനയിച്ച രാമാരാജ്യം എന്ന ചിത്രത്തിന്റെ വന്‍ വിജയമാണ് ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാതെ തന്നെ ചിത്രങ്ങള്‍ വിജയിപ്പിക്കാം എന്ന് നയന്‍സിനെ മനസിലാക്കികൊടുത്തത് . രാമരാജ്യത്തില്‍ സീതാ ദേവിയുടെ വേഷത്തിലാണ് നയന്‍സ് എത്തിയത് . ആ ചിത്രത്തിലെ നയന്‍താരയുടെ പ്രകടനം കണ്ട ‘ഹാപ്പി ഡേയ്‌സ്’ ഉള്‍പ്പെടെയുള്ള ശ്രദ്ധേയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ശേഖര്‍ കമ്മുല തന്‍റെ പുതിയ ചിത്രമായ അനാമികയിലേക്ക് നയന്‍താരയെ ക്ഷണിക്കുകയായിരുന്നു .
ഹിന്ദിയില്‍ വിദ്യാബാലന്‍ അഭിനയിച്ച് വിജയിപ്പിച്ച ചിത്രമായ കഹാനി എന്ന ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പാണ് അനാമിക. തൃഷ ,അനുഷ്ക തുടങ്ങിയ മുന്‍നിര നായികമാരെ പരിഗണിച്ച ശേഷമാണ് ശേഖര്‍ അനാമികയാകാന്‍ നയന്‍താരയെ സമീപിക്കുന്നത് . ലണ്ടനില്‍ നിന്നും, കാണാതായ തന്റെ ഭര്‍ത്താവിനെത്തേടി കൊല്‍ക്കത്തയിലെത്തുന്ന ഗര്‍ഭിണിയായ യുവതിയുവടെ കഥയാണ് കഹാനി പറഞ്ഞത്. എന്നാല്‍ അവള്‍ക്ക് പലയിടത്തും നീതി നിഷേധിക്കപ്പെടുകയാണുണ്ടായത്. സംവിധായകനായ സുജയ്‌ഘോഷാണ് കഹാനിയ്ക്കായി കഥയും തിരക്കഥയും ഒരുക്കിയത്.വിദ്യാബാലന് ഏറെ പുരസ്ക്കാരങ്ങള്‍ ലഭിച്ച വേഷമായിരുന്നു അത്.
കഹാനിയുടെ തിരക്കഥ തന്നെയാണ് അനാമികയ്ക്കും. എന്നാല്‍ തെലുങ്കില്‍ ചിത്രത്തിന് ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും അനാമിക പോലൊരു ചിത്രം സംവിധാനം ചെയ്യുന്നത് കടുത്ത വെല്ലുവിളിയാണെന്നും ശേഖര്‍ പറഞ്ഞു . എംഎം കീരവാണിയാണ് ചിത്രത്തിനായി ഗാനങ്ങള്‍ ഒരുക്കുന്നത്.അതെ പേരില്‍ തന്നെ ചിത്രം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യാനും ആലോചനയുണ്ടെന്ന് ശേഖര്‍ അറിയിച്ചു . നയന്‍താരയുടെ സിനിമാ ജീവിതത്തിലെ തന്നെ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന വേഷമാണ് ചിത്രത്തിലേത് .
No comments :
Post a Comment