Featured Posts
സിങ്കം വീണ്ടും ഗർജിക്കുന്നു
സൂപ്പർഹിറ്റ് തമിഴ് ചിത്രം സിങ്കത്തിനു മൂന്നാം ഭാഗം വരുന്നു. നായകൻ സൂര്യയെക്കൂടാതെ മറ്റു താരങ്ങളെ നിശ്ചയിച്ചിട്ടില്ല. സെപ്റ്റംബറിൽ ഷൂട്ടിങ് തുടങ്ങാനാണ് പരിപാടി. നായികയെ തീരുമാനിച്ചിട്ടില്ല. സൂര്യയുടെ നിർമാണ കമ്പനിയായ 2ഡി എന്റർടൈൻമെന്റാണ് സിങ്കം 2 നിർമിച്ചത്. മൂന്നാം ഭാഗവും സൂര്യ തന്നെയായിരിക്കും നിർമിക്കുക. അനിരുദ്ധ് രവിചന്ദ്രൻ ആണ് സംഗീതം നിർവഹിക്കുന്നത്.
അതിക്രമങ്ങൾക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന ദൊരൈ സിങ്കം എന്ന പൊലീസ് ഓഫിസറുടെ വേഷമാണ് സൂര്യ ചെയ്യുന്നത്. കിടിലൻ ഡയലോഗുകളും ആക്ഷൻ രംഗങ്ങളും ഉൾപ്പെട്ട ആദ്യ രണ്ടു ചിത്രങ്ങളും തിയറ്റുറുകൾ ഹൗസ്ഫുൾ ആക്കിയിരുന്നു. സൂര്യയുടെ സിങ്കം, സിങ്കം 2 ചിത്രങ്ങൾ വൻഹിറ്റായിരുന്നു.
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment