Featured Posts
"തിങ്കള്‍ മുതല്‍ വെള്ളി വരെ' ഈ പുഷ്പവല്ലി ഒരു കലക്കു കലക്കും
"തിങ്കള്‍ മുതല്‍ വെള്ളി വരെ' ഈ പുഷ്പവല്ലി ഒരു കലക്കു കലക്കും
,
ANOOP MENON
,
JAYARAM
,
RIMI TOMY
No comments
ടീസർ കണ്ടാൽ തന്നെ അറിയാം സിനിമ ചിരിച്ച് ചിരിച്ച് മണ്ണുകപ്പാനുള്ള വകുപ്പാണെന്ന്. ഗായികയായ റിമി ടോമി ആദ്യമായി നായികയാകുന്ന തിങ്കൾ മുതൽ വെള്ളിവരെ എന്ന ചിത്രത്തിന്റെ പ്രമോ ടീസറിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാമാണ് നായകൻ. ചിത്രത്തിന്റെ ഫോട്ടോ ഷൂട്ടിൽ തന്നെ റിമി ടോമി അണിയറപ്രവർത്തകരെ ഞെട്ടിച്ചു എന്നാണ് കേൾക്കുന്നത്. ശരിക്കും റിമി തകർത്തു എന്നാണ് ജയറാം പറയുന്നത്. ജയറാമാണ് നായികയാകാൻ റിമിയെ നിർബദ്ധിച്ചതു തന്നെ.
മലയാളി വീട്ടമ്മമാരുടെ ഇഷ്ടവിഷയമായ മെഗാസീരിയൽ രംഗമാണ് സിനിമയുടെ പശ്ചാത്തലം. മൂന്ന് മെഗാസീരിയലുകൾ ഒരേ സമയം എഴുതികൊണ്ടിരിക്കുന്ന ജയദേവൻ ചുങ്കത്തറ എന്ന കഥാപാത്രമാണ് ജയറാമിന്റേത്. അയാളുടെ കഥാപാത്രങ്ങളെ അതിരുവിട്ട് സ്നേഹിച്ച് ഒടുവിൽ ജയദേവൻ ചുങ്കത്തറയുടെ ജിവിതത്തിലേക്കെത്തുന്നവളാണ് പുഷ്പവല്ലി എന്ന റിമി ടോമി.
സീരിയൽ നിർമാതാവായി അനൂപ് മേനോനും വേഷമിടുന്നു. സീരിയലാണ് ജിവിതം എന്നു കരുതുന്ന പുഷ്പവല്ലിയും ജയദേവനും തമ്മിലുള്ള പൊരുത്തവും പൊരുത്തക്കേടുകളുമാണ് ‘തിങ്കൽ മുതൽ വെള്ളി വരെ എന്ന ചിത്രത്തിലെ പ്രധാന ആകർഷണം. മലയാള മെഗാസീരിയൽ രംഗത്തെ ഒട്ടനവധി മുൻനിര താരങ്ങൾ ഈ ചിത്രത്തിൽ അഭിനയിക്കുന്നുവെന്ന പ്രത്യേകതയും തിങ്കൾ മുതൽ വെള്ളി വരെയ്ക്കുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് ചിത്രം നിർമിയ്ക്കുന്നത്.
Thinkal Muthal Velli Vare Promo Teaser by Bloom Talk Entertainments
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment