Featured Posts
ആരാണ് ഈ വര്‍ഷത്തെ മികച്ച ജോഡികള്‍?
മികച്ച താര ജോഡികളാണ് എപ്പോഴും മികച്ച ചിത്രത്തിന്റെ ഹൈ ലൈറ്റ്. പ്രണയത്തിനെന്നും പ്രാധാന്യം കൊടുക്കുന്ന മലയാള സിനിമയില്‍ ഈ വര്‍ഷവും ഒത്തിരി മികച്ച കൂട്ടുകെട്ടുകള്‍ പിറന്നു. ബാംഗ്ലൂര്‍ ഡെയിസില്‍ ജോഡികളായി അഭിനയിച്ച ഫഹദും നസ്‌റിയയും ഇന്ന് യഥാര്‍ത്ഥ ജീവിതത്തില്‍ ഭാര്യാ ഭര്‍ത്താക്കന്മാരായി ജീവിക്കുന്നു. ഈ വര്‍ഷത്തെ മികച്ച താര ജോഡികള്‍ ആരൊക്കെയാണെന്ന് നോക്കാം..
1.നസ്‌റിയ - ദുല്‍ഖര്‍: സലാല മൊബാല്‍സ്, സംസാരം ആരോഗ്യത്തിന് ഹാനീകരം എന്നീ ചിത്രങ്ങളില്‍ നസ്‌റിയയും ദുല്‍ഖര്‍ സല്‍മാനും ഒന്നിച്ചഭിനയിച്ചു. സലാല മൊബാല്‍സിലെ ഒരു കോഴിക്കോടന്‍ പ്രണയത്തെ ഇഷ്ടപ്പെട്ടവര്‍ തീര്‍ച്ചയായും ഈ ജോഡികളെ അംഗീകരിക്കും
2.നസ്‌റിയ - നിവിന്‍: പോയവര്‍ഷം നേരം എന്ന ചിത്രത്തിന് തമിഴകത്തും മലയാളത്തിലും മികച്ച താരജോഡികള്‍ക്കുള്ള ഒത്തിരി പുരസ്‌കാരങ്ങള്‍ നിവിനും നസ്‌റിയയും നേടി. ഈ വര്‍ഷവും ഓം ശാന്തി ഓശാനയില്‍ ഇരുവരും മികച്ച അഭിനയം കാഴ്ചവച്ചു
3.സ്‌റിയ - ഫഹദ് ബാംഗ്ലൂര്‍ ഡെയിസിലെ മികച്ച ജോഡികളാണ് നസ്‌റിയയും ഫഹദും. സിനിമയിലെന്ന പോലെ ഇപ്പോള്‍ ജീവിതത്തിലും
4.ദുല്‍ഖര്‍ - പാര്‍വ്വതി : ബാംഗ്ലൂര്‍ ഡെയ്‌സ് സിനിമ കണ്ടിറങ്ങിയിട്ടും മനസ്സില്‍ തങ്ങി നില്‍ക്കുന്ന രണ്ട് കഥാപാത്രങ്ങലാണ് അര്‍ജുനും സാറയും. നിന്റെ പിന്നാലെ നടക്കാനല്ല ഒപ്പം നടക്കാനാണ് എനിക്കിഷ്ടമെന്ന അര്‍ജുന്റെ ഡയലോഗ് കേരളത്തിലെ യുവത്വം ഏറ്റെടുത്തു കഴിഞ്ഞു.
5.നിവിന്‍ - സൃന്ദ : മേക്കപ്പ് അല്പം കൂടിപ്പോയെങ്കിലും രമേശന് എന്ത് കൊണ്ടും ചേരുന്ന ഭാര്യയാണ് സുശീല. സച്ചിനെ അറിയില്ലെങ്കിലും രമേശേട്ടനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അറിയാനും സ്‌നേഹിക്കാനും കഴിയുന്ന സുശീല.
6.നമിത-ദുല്‍ഖര്‍ : വിക്രമാദിത്യന്റെ സെറ്റില്‍ അനൂപ് മേനോന്‍ പറഞ്ഞിട്ടുണ്ട്. ദുല്‍ഖര്‍ അപാര റൊമാന്റിക്കാണെന്ന്. ആ റൊമാന്റിക് ആ സിനിമയിലും പ്രതിഫലിച്ചു. നമിതയ്‌ക്കൊപ്പമുള്ള ദുല്‍ഖറിന്റെ കെമിസ്ട്രി വര്‍ക്കൗട്ടായി
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment