Featured Posts
ജോഷിയുടെ സലാം കാശ്മീര്‍
രണ്ടു വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ക്കൂടിയാണ് ജോഷിയുടെ 'സലാം കാശ്മീര്‍' കഥ പറയുന്നത്. ഒന്ന് ഒരു കുടുംബപശ്ചാത്തലം. മറ്റൊന്ന് മിലിട്ടറിയുടേതും. കുടുംബ പശ്ചാത്തലത്തിലെ രംഗങ്ങള്‍ തൊടുപുഴയിലും പരിസരങ്ങളിലുമായി പൂര്‍ത്തിയാക്കിയതിനു ശേഷമാണ് യൂണിറ്റ് കാശ്മീരിലെത്തിയത്.
'നായര്‍സാബി'ല്‍ അഭിനയിച്ച സുരേഷ്‌ഗോപി സലാം കാശ്മീരിലുമുണ്ട്. സംവിധായകന്‍ ജോഷി, സുരേഷ്‌ഗോപി, ജയറാം എന്നിവര്‍ ഒന്നിച്ചാണ് ഗുല്‍മാര്‍ഗിലെത്തിയത്. 10 ദിവസമായിരുന്നു ചിത്രീകരണം. ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഈ വാഗ്ദത്ത ഭൂമിയില്‍ എത്തിയപ്പോള്‍ ജോഷിക്കും സുരേഷ്‌ഗോപിക്കും ഏറെ സന്തോഷം. ജോഷി, സുരേഷ്‌ഗോപി, ജയറാം എന്നിവര്‍ മിലിട്ടറി ക്വാര്‍ട്ടേഴ്‌സുകളിലായിരുന്നു താമസിച്ചത്.
നിര്‍മാതാവ് സുബൈര്‍, മേജര്‍ രവി, ആര്‍ട്ട് ഡയറക്ടര്‍ ജോസഫ് നെല്ലിക്കല്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് നന്ദു പൊതുവാള്‍ തുടങ്ങിയവര്‍ നേരത്തേ എത്തി. മേജര്‍ രവിയുടെ സാന്നിധ്യത്തില്‍ പെര്‍മിഷന്‍ വാങ്ങിയാണ് ചിത്രീകരണം നടത്തിയത്.
അതിര്‍ത്തിപ്രദേശം എപ്പോഴും ടെന്‍ഷനിലാണ്. ഏതു സമയത്തും ഭീകരാക്രമണം പ്രതീക്ഷിക്കുന്ന നിമിഷങ്ങളിലൂടെയാണ് കാശ്മീരില്‍ ജനങ്ങള്‍ കഴിയുന്നത്. അതുകൊണ്ടുതന്നെ കര്‍ശനമായ നിയന്ത്രണത്തിലായിരുന്നു ഷൂട്ടിങ്.
ഒരു കേരളീയ കുടുംബത്തില്‍ വീട്ടുകാര്യങ്ങള്‍ ചെയ്യുക ഭാര്യയാണ്. എന്നാല്‍ ശ്രീകുമാര്‍ - സുജ ദമ്പതിമാരുടെ കുടുംബത്തില്‍ ഇതു നേരെ മറിച്ചാണ്. ഇവിടെ എല്ലാ വീട്ടുജോലികളും നിര്‍വഹിക്കുന്നത് ശ്രീകുമാറാണ്. ബാങ്കുദ്യോഗസ്ഥയായ ഭാര്യക്ക് ഉച്ചയ്ക്കുള്ള ഭക്ഷണം പാകം ചെയ്ത് എത്തിക്കുന്നതുപോലും ശ്രീകുമാറാണ്. ശാന്തസുന്ദരമായ കുടുംബജീവിതം. ഇവര്‍ക്കിടയിലേക്ക് ടോമി ഈപ്പന്‍ ദേവസ്യ എന്ന കഥാപാത്രം കടന്നുവരുന്നതോടെ കുടുംബത്തില്‍ സംഘര്‍ഷത്തിന്റെ മുഹൂര്‍ത്തങ്ങളും ആരംഭിക്കുന്നു. ആരാണ് ടോമി ഈപ്പന്‍ ദേവസ്യ? 'സലാം കാശ്മീര്‍' ഇതിനുത്തരം നല്കും.
ശ്രീകുമാര്‍-സുജ ദമ്പതിമാരെ ജയറാമും മിയയും അവതരിപ്പിക്കുന്നു. സുരേഷ്‌ഗോപിയാണ് ടോമി ഈപ്പന്‍ തോമസിനെ അവതരിപ്പിക്കുന്നത്. കൃഷ്ണകുമാര്‍, നന്ദു പൊതുവാള്‍, ലാലു അലക്‌സ്, വിജയരാഘവന്‍, പി. ശ്രീകുമാര്‍, അനൂപ് ചന്ദ്രന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഷൈജു അന്തിക്കാടിന്റെ കഥയ്ക്ക് സേതു തിരക്കഥ രചിക്കുന്നു. റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് എം. ജയചന്ദ്രനാണ്. മനോജ്പിള്ള ഛായാഗ്രഹണവും ശ്യാം ശശിധരന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.
വര്‍ണചിത്ര ബിഗ് സ്‌ക്രീനിന്റെ ബാനറില്‍ മഹാസുബൈര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

Subscribe to:
Post Comments
(
Atom
)
No comments :
Post a Comment