Featured Posts
ഐറ്റംഡാന്‍സുമായി ഐശ്വര്യ തിരിച്ചു വരുന്നു ?
ബോളിവുഡ് സിനിമയുടെ സുന്ദര താരം ഐശ്വര്യ റായ് സിനിമയിലേയ്ക്ക് മടങ്ങിയെത്തുന്നതായി വാര്‍ത്തകള്‍. തന്റെ മടങ്ങിവരവില്‍ ഐറ്റംഡാന്‍സുമായാണ് ഐശ്വര്യ എത്തുന്നതെന്നാണ് ബോളിവുഡിലെ സംസാരം.
സഞ്ജയ് ലീലാ ബന!സാലിയുടെ പുതിയ സിനിമാ സംരഭത്തിലൂടെയാണ് ഐശ്വര്യ വീണ്ടും വെള്ളിത്തിരയില്‍ എത്തുന്നത്. രണ്‍ബീര്‍ കപൂറും ദീപിക പദ്‌കോണും താരജോഡികളാകുന്ന രാം ലീലയെന്ന ചിത്രത്തിലാണ് ഐശ്വര്യയ്ക്കായുള്ള ഐറ്റംഡാന്‍സ് ഒരുക്കുന്നത്.
2010 ലെ ഗുല്‍സാരിഷാണ് ഐശ്വര്യ റായ് അവസാനമായി അഭിനയിച്ച ചിത്രം. തുടര്‍ന്ന് സിനിമാ ലോകത്തോട് താല്‍ക്കാലികമായി വിട പറഞ്ഞെങ്കിലും കുഞ്ഞിന്റെ ജനനവും തുടര്‍ന്നുള്ള സംഭവങ്ങളുമെല്ലാമായി ഐശ്യര്യ വാര്‍ത്തകളില്‍ സജീവമായിരുന്നു.
പ്രസവ ശേഷം ശരീരം സംരക്ഷിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് കാന്‍ ഫിലിംഫെസ്റ്റിവലില്‍ സ്ലിം ബ്യൂട്ടിയായി എത്തിയ ഐശ്വര്യ റായിയും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
പല ചിത്രങ്ങളിലും ഐശ്വര്യ തിരിച്ചു വരുമെന്ന വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അവയെല്ലാം വെറുതെയായി. ആരാധ്യയുടെ അമ്മ മാത്രമായി ഒതുങ്ങിയ ഐശ്വര്യയുടെ തിരിച്ചു വരവിനെ കുറിച്ച് ഏറ്റവും ഒടുവിലായി ബി ടൌണില്‍ പ്രചരിക്കുന്ന വാര്‍ത്തയാണ് ഐറ്റം ഡാന്‍സിന്റത്.
മൂന്നു സിനിമകളില്‍ സഞ്ജയ് ലീലാ ബന്‍സാലിയ്‌ക്കൊപ്പം ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്.അവയെല്ലാം ബോക്‌സ്ഓഫീസ് വിജയങ്ങളുമായിരുന്നു. രാം ലീലയില്‍ സഞ്ജയ് ലീലാ ബന്‍സാലി ഐശ്വര്യയ്ക്ക് മാത്രമായാണ് ഐറ്റം പാട്ട് ഒരുക്കുന്നതെന്നാണ് ബിടൌണില്‍ നിന്നുള്ള വിവരങ്ങള്‍.
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment