Featured Posts
ചെന്നൈ എക്‌സ് പ്രസ്സ് കാണാന്‍ അഞ്ഞൂറ് രൂപ ടിക്കറ്റ് ചാര്‍ജ്ജ്
റംസാന് പ്രേക്ഷകരിലേയ്ക് എത്തുന്ന ചെന്നൈ എക്‌സ്പ്രസ്സിന്റെ ടിക്കറ്റ് വിലയില്‍ വന്‍ വര്‍ദ്ദനവ്. മുംബൈയിലെ മള്‍ട്ടിപ്ലക്‌സ് തീയ്യേറ്ററുകളില്‍ ചെന്നൈ എക്‌സ്പ്രസ്സ് കാണണമെങ്കില്‍ അഞ്ഞൂറ് രൂപയാണ് ടിക്കറ്റ് ചാര്‍ജ്ജ്.
ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ നാല്‍പ്പത് ശതമാനവും വെള്ളിയാഴ്ച ഇരുപത് ശതമാനവുമാണ് ടിക്കറ്റ് വിലയുടെ വര്‍ദ്ദനവ്.
രോഹിത്ത് ഷെട്ടിയുടെ സംവിധാനത്തില്‍ ഷാരൂഖ് ഖാന്‍ ദീപിക പദ്‌കോണ്‍ താര ജോഡികളുടെ മിന്നുന്ന പ്രകടനവുമായി പുറത്തിറങ്ങുന്ന ചെന്നൈ എക്‌സ്പ്രസ്സ് കാണാനുള്ള പ്രേക്ഷകരുടെ ആകാംക്ഷയെ മുതലെടുക്കാനുള്ള തീരുമനാനത്തിലാണ് തീയ്യേറ്റര്‍ ഉടമകള്‍.
ചിത്രത്തിന്റെ ആദ്യ ചിത്രീകരണം മുതല്‍ തന്നെ വന്‍ പ്രചാരണം ലഭിച്ചിരുന്നു. പിന്നീട് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും പ്രേക്ഷകര്‍ വന്‍ സ്വീകരണമാണ് നല്‍കിയത്.
ആക്ഷന്‍ കോമഡി റൊമാന്‍സ് തുടങ്ങിയ എല്ലാ ചേരുവകളിലും ചിത്രത്തിന്റെ പോസ്റ്ററുകള്‍ സജീവമാണ്. ബോക്‌സ് ഓഫീസ് വിജയമാകുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രം ഓരോ തീയ്യേറ്റരുകളിലും വ്യത്യസ്ഥമായ ചാര്‍ജുകളിലാണ് ആസ്വാദനത്തിനെത്തുക. സിനിമാക്‌സ് ഇരുപത്തഞ്ച് ശതമാനം ടിക്കറ്റ് വിലയില്‍ വര്‍ദ്ധനവ് വരുത്തിയപ്പോള്‍ പിവിആര്‍ തീയ്യേറ്ററുകള്‍ നാല്‍പ്പത് ശതമാനത്തോളമാണ് വില ഉയര്‍ത്തിയത്.
No related posts
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment