| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

മതവികാരം വൃണപ്പെടും 'വെടിവഴിപാട്' സെന്‍സര്‍ ബോര്‍ഡ് തടഞ്ഞു

No comments
തിരുവന്തപുരം: വെടിവഴിപാട് എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചു. മതവികാരം വൃണപ്പെടുത്തുന്നു എന്ന കാരണത്താലാണ് അടുത്തവാരം ഇറങ്ങാനിരിക്കുന്ന ചിത്രം സെന്‍സര്‍ ബോര്‍ഡ് തടഞ്ഞത്. കര്‍മയുഖ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ശംഭൂ പുരുഷോത്തമന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ്. 




സംവിധായകന്‍ അരുണ്‍കുമാര്‍ അരവിന്ദ് ആണ് ചിത്രം നിര്‍മിക്കുന്നത്. ആറ്റുകാല്‍ പൊങ്കാല ദിവസം ഏതാനും കുടുംബങ്ങളില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്.
ഇന്ദ്രജിത്ത്, മുരളി ഗോപി, സൈജു കുറുപ്പ്, ദിനേശ് പണിക്കര്‍, ശ്രീജിത്ത് രവി, അശ്വിന്‍ മാത്യു, ഇന്ദ്രന്‍സ്, മൈഥിലി, അനുശ്രീ, അനുമോള്‍ എന്നിവര്‍ ഇതിലെ പ്രധാന വേഷമണിയുന്നു.

No comments :

Post a Comment