Featured Posts
പ്രിഥ്വിയുടെ ടൈം നല്ല ബെസ്റ്റ് ടൈം
പ്രിഥ്വിയുടെ ടൈം നല്ല ബെസ്റ്റ് ടൈം
2013 എന്ന വർഷം നടനെ സംബന്ധിച്ച് വളരെ ആഹ്ലാദകരമായ വർഷമാണ്. ഈ വർഷം നാല് ചിത്രങ്ങളേ പ്രിഥ്വിയുടേതായി പുറത്തിറങ്ങിയുള്ളൂവെങ്കിലും നാലും വിജയ ചിത്രങ്ങളായിരുന്നു എന്നുള്ളതാണ് ശ്രദ്ധേ.
സെല്ലുലോയിഡ്;മുംബൈ പോലീസ്;മെമ്മറീസ് എന്നീ മൂന്ന് മലയാള ചിത്രങ്ങളും ഹിന്ദി ചിത്രമായ ഓറംഗസേബുമാണ് പ്രിഥ്വിയുടേതായി ഈ വർഷം റിലീസ് ആയ ചിത്രങ്ങൾ കഴിഞ്ഞ വർഷം അവസാനം റിലീസ് ആയ ലാൽ ജോസ് ചിത്രമായ;അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിന്റെ വൻ വിജയവുമായി 2103 ലേക്ക് പ്രവേശിച്ച പ്രിഥ്വിയെ ിന്നീട് കണ്ടത് ലാൽ ജോസിന്റെ ഗുരുവായ കമൽ സംവിധാനം ചെയ്ത സെല്ലുലോയിഡ് എന്ന ചിത്രത്തിലൂടെ ആയിരുന്നു. ഈ ചിത്രത്തിൽ മലയാള സിനിമയുടെ പിതാവ് ശ്രീ ജെ സി ഡാനിയേലായി പ്രത്യക്ഷപ്പെട്ട പ്രിഥ്വി ഒരു വൻ മേക്ക്ഓവർ തന്നെ നടത്തി എന്ന് പറയാതിരിക്കാൻ വയ്യ. അധികം വാഴ്ത്തപ്പെടാത്ത മലയാള സിനിമയുടെ പിതാവിന്റെ വേഷം പ്രിഥ്വി എന്ന നടൻ അവിസ്മരണീയമാക്കി. ഇതിനു കേരള സർക്കാരിന്റെ മികച്ച നടനുള്ള പുരസ്കാരവും പ്രിഥ്വിരാജ് സ്വന്തമാക്കി.തികച്ചും വ്യത്യസ്തമായ വേഷം.
ഈ വ്യത്യസ്തം എന്ന വാക്ക് അടിവരയിട്ടു പറയേണ്ട ഒരു വേഷം തന്നെയായിരുന്നു റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിലൊരുങ്ങിയ മുംബൈ പോലീസിൽ പ്രിഥ്വിയ്ക്ക്. ഒരു ഡസനിലേറെ പോലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള പ്രിഥ്വിയുടെ ഏറ്റവും ശക്തമായ വേഷം. ഒരു പക്ഷെ ഇന്ത്യയിലെ ഒരു നായക നടനും ഇന്നേ വരെ ചെയ്യാൻ തയ്യാറാവാത്ത ആന്റണി മോസസ് എന്ന കഥാപാത്രം പ്രിഥ്വി ഗംഭീരമാക്കി . മികച്ച അഭിപ്രായം നേടിയ ചിത്രം ഒരു വിജയവുമായിരുന്നു. പിന്നീട് പ്രിഥ്വി ഹിന്ദി സംസാരിക്കുന്നതാണ് നമ്മൾ കണ്ടത്.ഓറംഗസേബ് എന്ന ഈ ഹിന്ദി ചിത്രത്തിലും പോലീസ് വേഷത്തിലാണ് പ്രിഥ്വി പ്രത്യക്ഷപ്പെട്ടത്. ആര്യ ഫാഗൊട്ട് എന്ന പ്രിഥ്വിയുടെ കഥാപാത്രത്തിലൂടെയാണ് സംവിധായകൻ ചിത്രത്തിന്റെ കഥ പറഞ്ഞു പോകുന്നത്. ഋഷി കപൂർ, അർജുൻ കപൂർ എന്നീ താരനിരയോടൊപ്പം പ്രിഥ്വി അഭിനയിച്ച ഈ ചിത്രം നിർമ്മിച്ചത് ബോളിവുഡിലെ വൻ നിർമ്മാണ കമ്പനിയായ യാഷ് രാജ് ഫിലിംസ് ആണ്. ഇതിന്റെ ചിത്രീകരണത്തിനിടെ ഋഷി കപൂർ പ്രിഥ്വിയുടെ അഭിനയത്തെ പുകഴ്ത്തി സംസാരിച്ചത് ഹിന്ദി മാധ്യമങ്ങളിലുൾപ്പടെ വന്ന വാർത്ത ആയിരുന്നു. ഈ വർഷം മലയാളത്തിൽ പുറത്തിറങ്ങിയ എറ്റവും വലിയ വിജയ ചിത്രം എന്ന് പറയാവുന്ന ജീത്തു ജോസഫ് സംവിധാനം ചെയ്ത മെമ്മറീസ് ഓണച്ചിത്രമായാണ് തിയറ്റേറുകളിൽ എത്തിയത്.
തുടർച്ചയായ മൂന്നാമത്തെ പോലീസ് വേഷമാണ് പ്രിഥ്വിക്ക് ഈ ചിത്രത്തിൽ ലഭിച്ചത്. എന്നാൽ ഇതിലൂടെ സംവിധായകൻ ഇതിനു മുൻപ് കാണാത്ത പ്രിഥ്വിരാജിനെയാണ് അവതരിപ്പിച്ചത്. ജീവിതത്തിലെ ഒരു ഘട്ടത്തിൽ ഭാര്യയെയും മകളെയും നഷ്ട്ടപ്പെട്ട സാം അലക്സ് എന്ന മുഴുക്കുടിയനായ ഒരു പോലീസ് ഓഫിസർ പ്രിഥ്വിയുടെ കൈകളിൽ ഭദ്രമായിരുന്നു. പല സ്ഥലത്തും വഴുതി പോകാമായിരുന്ന കഥാപാത്രം പക്ഷെ ൈയ്യടക്കത്തോടു കൂടി തന്നെയാണ് അവതരിപ്പിച്ചത് എന്ന് പറയാതെ വയ്യ. കുറച്ചു കാലം മുൻപ് സോഷ്യൽ മീഡിയകൾ ഉൾപ്പടെയുള്ളവരുടെ വിമർശനങ്ങൾ ഒരുപാട് കേട്ടിട്ടുള്ള പ്രിഥ്വിരാജ്ത ന്റെ ചിത്രങ്ങളിലൂടെ വിമർശകരുടെ വായ അടപ്പിച്ച് മികച്ച ഒരു നടൻ ആയി പേരെടുത്ത് കഴിഞ്ഞു. ഇനിയും ഒരുപാട് നല്ല ചിത്രങ്ങൾ ഈ നടനിൽ നിന്നും മലയാള സിനിമയ്ക്ക് ലഭിക്കട്ടെ എന്ന് ആശംസിച്ചുകൊള്ളുന്നു.
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment