Featured Posts
ജയ്യും നസ്രിയയും നിക്കാഹിനൊരുങ്ങുന്നു...??
നസ്രിയയും ജയ്യും വീണ്ടും ഒന്നിക്കുന്നു. രാജാറാണി എന്ന സിനിമയിലൂടെയാണ് നസ്രിയയും ജയ്യും പ്രേക്ഷക പ്രീതി നേടിയത്.
തിരുമനം എന്നും നിക്കാഹ് എന്ന പുതിയ തമിഴ് ചിത്രത്തിലാണ് നസ്രിയ വീണ്ടും ജയ്യുടെ ജോഡിയായി എത്തുന്നത്. നവാഗതനായ അനീസാണ് ചിത്രം ഒരുക്കുന്നത്. ആസ്‌കാര്‍ ഫിലിംസിന്റെ ബാനറില്‍ ആസ്‌കാര്‍ രവിചന്ദ്രനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ആദ്യ സിനിമയ്ക്ക് ശേഷം നിരവധി ഗോസിപ്പുകളാണ് നസ്രിയയ്ക്കും ജയ്യ്ക്കും നേരെ ഉണ്ടായത്.എന്നാല്‍ ജയ്യുമായി സൗഹൃദം മാത്രമേയുള്ളു എന്ന് വാദവുമായി നസ്രിയ രംഗത്തെത്തിയതോടെ വിവാദങ്ങള്‍ക്ക് വിരാമമാവുകയായിരുന്നു.
മലയാളത്തില്‍ ബാലതാരമായി എത്തിയ നസ്രിയ ആദ്യ സിനിമയിലൂടെ തന്നെ തമിഴകത്തിന്റെയും പ്രിയ്യപ്പെട്ട നായികയാണ്.
നസ്രിയയ്ക്കും ജയ്യ്ക്കും പുറമെ ഹീബാ പാട്ടേല്‍, ദീക്ഷിത മാണിക്യം ജമല്‍ പാണ്ഡ്യരാജന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment