Featured Posts
മോഹന്‍ലാലിന് 'ദബാംഗ്' വില്ലന്‍
സോനുസോദ് മലയാളത്തില്‍ എത്തുന്നു, സോനു സോദിനെ അറിയില്ലെ ദബാംഗിലെ വില്ലന്‍. സല്‍മാന്‍ ഖാനോട് കട്ടയ്ക്ക് നിന്ന വില്ലന്‍ , വില്ലനായി തന്നെയാണ് മലയാളത്തില്‍ എത്തുന്നത്. അതും മോഹന്‍ ലാലിന്റെ വില്ലനായി. ജോഷി സംവിധാനം ചെയ്യുന്ന ലൈല ഓ ലൈലാ എന്ന ചിത്രത്തിലാണ് ഹിന്ദിയില്‍ നിന്നും വില്ലന്‍ എത്തുന്നത്.
നേരത്തെ മോഹന്‍ലാലാണ് ഈ ചിത്രത്തിന്റെ പേര് ഫേസ്ബുക്കിലൂടെ അറിയിച്ചത്. കഹാനിയുടെ തിരക്കഥാകൃത്ത് സുരേഷ് നായരാണ് ലൈല ഓ ലൈലായുടെ രചന നിര്‍വഹിക്കുന്നത്. അമലാ പോളാണ് നായിക. നേരത്തെ ജോഷിയുടെ 'റണ്‍ ബേബി റണ്‍' എന്ന ചിത്രത്തിലാണ് അമലാപോളും,മോഹന്‍ലാലും ഒന്നിച്ച് അഭിനയിച്ചത്.
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment