Featured Posts
ഉസ്താദ് ഹോട്ടല്‍ തമിഴകത്തേയ്ക്ക്, നായകന്‍ വിക്രം പ്രഭു
മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം ഉസ്താദ് ഹോട്ടല്‍ തമിഴകത്തേയ്ക്ക്. മലയാളത്തില്‍ ദുല്‍ഖര്‍ ചെയ്ത വേഷം തമഴില്‍ ചെയ്യുന്നത് ശിവാജി ഗണേശന്റെ കൊച്ചമകനും പ്രഭുവിന്റെ മകനുമായ വിക്രം പ്രഭുവാണ്.
സത്യശിവനാണ് ഉസ്താദ് സിനിമ തമിഴിലേക്കെത്തിക്കുന്നത്. തലപ്പക്കട്ട് എന്ന പേരിലാണ് ചിത്രം തമിഴിലെത്തുക. തിലകന്റെ വേഷം ആരു ചെയ്യുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. നായികയേയും തീരുമാനിച്ചിട്ടില്ല. പ്രഭു സോളമന്റെ കുംമ്കിയിലൂടെ അഭിനയലോകത്ത് എത്തിയ വിക്രം പ്രഭു ഇപ്പോള്‍ അരിമ നമ്പി എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രം പൂര്‍ത്തിയാക്കതിന് ശേഷമായിരിക്കും തലപ്പക്കട്ട് തുടങ്ങുക.
തിലകനും ദുല്‍ഖറും നിത്യാ മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉസ്താദ് ഹോട്ടലിന് മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. ചിത്രത്തിലെ സംഭാഷണങ്ങള്‍ക്കും തിരക്കഥാകൃത്ത് അഞ്ജലി മേനോനും ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. അന്‍വര്‍ റഷീദ് ആണ് ചിത്രം സംവിധാനം ചെയ്തത്.
- User Rating:
No related posts
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment