| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

'ജില്ല' എഡിറ്റിങ്ങിലാണ്; വിതരണ അവകാശത്തിനായി വന്‍ മത്സരം

No comments
ചെന്നൈ: മോഹന്‍ലാലും തമിഴ് ഇളയദളപതി വിജയ് എന്നിവര്‍ ഒന്നിക്കുന്ന ജില്ല എഡിറ്റിങ്ങ് ടേബിളില്‍. തമിഴ് സിനിമയില്‍ വമ്പന്‍ ചര്‍ച്ചയായി മാറിയിരിക്കുന്ന ജില്ല പൊങ്കലിന് പ്രദര്‍ശനത്തിന് എത്തുമെന്നാണ് പ്രതീക്ഷ. തമിഴിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രൊജക്ടുകളിലൊന്നായി ജില്ല നിര്‍മ്മിക്കുന്നത് കോളിവുഡിലെ പ്രമുഖ ബാനറായ സൂപ്പര്‍ഗുഡ് ഫിലിംസാണ്. നേശനാണ് സംവിധാനം.
ഡി ഇമ്മന്‍ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് നട്ടിയാണ്.കോടികള്‍ കൊയ്യുമെന്ന് ഉറപ്പായതിനാല്‍ ജില്ലയുടെ വിതരണാവകാശം സ്വന്തമാക്കാന്‍ കോളിവുഡില്‍ മത്സരം തുടങ്ങിക്കഴിഞ്ഞു. തുപ്പാക്കിയുടെ മാര്‍ക്കറ്റിങ് ഏറ്റെടുത്ത ജെമിനി ഫിലിം സര്‍ക്യൂട്ട് തന്നെയാണ് ജില്ലയും നോട്ടമിട്ടിരിയ്ക്കുന്നത്. മറ്റ് ചില പ്രമുഖരും വിതരണത്തിനായി രംഗത്തുണ്ടെന്നാണ് അറിയുന്നത്.

No comments :

Post a Comment