| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

ഷാരൂഖിനും സല്‍മാനും വേണ്ടി പികെയുടെ പ്രത്യേക പ്രദര്‍ശനം

No comments
ആമിര്‍ ഖാന്റെ പുതിയ ചിത്രമായ പികെ ആണ് ബി ടൗണിലെ ഇപ്പോഴത്തെ ചൂടന്‍ സംസാരവിഷയം. ബോളിവുഡ് രാജാക്കന്‍മാരായ ഷാരൂഖ് ഖാന്‍,സല്‍മാന്‍ ഖാന്‍ എന്നിവര്‍ക്ക് വേണ്ട് ആമിര്‍ പികെയുടെ പ്രത്യേക പ്രദര്‍ശനം ഒരുക്കുന്നു എന്നതാണ് ചിത്രത്തെ കുറിച്ചുള്ള പുതിയ വാര്‍ത്ത.ചിത്രം കാണാനുള്ള താത്പര്യം ഷാരൂഖും സല്‍മാനും പ്രകടിപ്പിച്ചിരുന്നു .തുടര്‍ന്നാണ് പ്രത്യേക സ്‌ക്രീനിംഗ് നടത്താന്‍ ആമിര്‍ തീരുമാനിച്ചത്
നേരത്തെ ആപ് കി അദാലത്ത് എന്ന ടെലിവിഷന്‍ പരിപാടിയില്‍ മൂവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. ടെലിവിഷന്‍ ഷോയ്്ക്കിടെ ആമിറിന്റെ പുതിയ ചിത്രത്തെ കുറിച്ചും ചര്‍ച്ച ഉണ്ടായിരുന്നു
കഴിഞ്ഞ 5 വര്‍ഷമായി സല്‍മാനും ഷാരൂഖിനും ഇടയിലുണ്ടായിരുന്ന അസ്വാരസ്യം മാറിയതിന്റെ ആഘോഷമായാണ് സ്‌ക്രീനിംഗ് എന്നും അണിയറ സംസാരമുണ്ട്.
രാജ് കുമാര്‍ ഹിരാനി സംവിധാനം ചെയ്യുന്ന പി.കെ ഈ മാസം 18 ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയിലറിനും പാട്ടുകള്‍ക്കും വമ്പന്‍ സ്വീകരണമാണ് ഇതിനോടകം ലഭിച്ചത്‌

No comments :

Post a Comment