Featured Posts
സ്വപ്നം കാണും ചെറുപ്പക്കാരന്‍
INTERVIEW
അജു വര്‍ഗീസിനോട് സ്‌കൂളിനെപ്പറ്റി ചോദിച്ചാല്‍...? ദോ.. ഇങ്ങനെ പറയും,'സ്‌കൂളിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്!
സോ സോറി മാന്‍... ചോദിക്കാതെ വിടില്ല.
അജു വര്‍ഗീസിന്റെ സ്‌കൂള്‍ ദിനങ്ങള്‍എങ്ങനെയായിരുന്നു?
പഠിക്കാന്‍ എനിക്ക് ഇഷ്ടമില്ലായിരുന്നു. ചെറുപ്പത്തില്‍ അല്ലേ നന്നായി ഉറങ്ങാന്‍ പറ്റൂ. സ്‌കൂള്‍ സമയത്ത് നേരത്തെ എഴുന്നേല്‍ക്കണം, ഇമ്പോസിഷന്‍, ബാഗ് വെയ്റ്റ്, നോട്ട് ബുക്‌സ്... കോളേജിന്റെ ത്രില്‍ സ്‌കൂളില്‍ ഉണ്ടായിരുന്നില്ല.
ഈ വിദ്യാഭ്യാസ രീതിയെപ്പറ്റി അഭിപ്രായം എന്താണ്?
എന്റെ വിദ്യാഭ്യാസരീതി ഞാന്‍ ഇഷ്ടപ്പെട്ടിട്ടില്ല. ഗുരുകുല വിദ്യാഭ്യാസം ആണ് നല്ലത്. ബോര്‍ഡിങ് സ്‌കൂളൂം നല്ലതാണ്. ജീവിതത്തില്‍ ശീലങ്ങളും ചിട്ടകളും ഉണ്ടാകും.
വേറെ രീതിയില്‍ പഠിപ്പിച്ചിരുന്നെങ്കില്‍ എന്ന് ചിന്തിച്ചിട്ടുണ്ടോ?
വേറെ രീതി എന്നല്ല. ഇതൊക്കെ ഞാന്‍ ഇപ്പോ പഠിക്കണോ, പഠിച്ചിട്ട് ഗുണം ഉണ്ടോ എന്നായിരുന്നു എന്റെ സംശയം. പഠിച്ച മാത്‌സ് തിയറം, ചരിത്രം ഒക്കെ ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ? ആസിഫ് അലി ബി.ബി.എം. സാറിനോട് ഒരിക്കല്‍ ചോദിച്ചു. 'ര്ീ ൂ'യുടെ വില ഞാന്‍ ഏതെങ്കിലും ഷോപ്പില്‍ പോയി ചോദിക്കേണ്ടിവരുമോ' എന്ന്.
അബ്ദുല്‍ കലാം പറഞ്ഞു, സ്‌കൂളില്‍ ലാസ്റ്റ് ബെഞ്ചില്‍ ഇരിക്കുന്നവര്‍ ലൈഫില്‍ മുന്നില്‍ വരും. അജു ഏത് ബെഞ്ചിലായിരുന്നു?
ഞാന്‍ കൊച്ചി രാജഗിരിയിലാണ് പഠിച്ചത്. ലാസ്റ്റിനെക്കാളും സെക്കന്‍ഡ് ലാസ്റ്റാണ് ബെസ്റ്റ്.
ഉറങ്ങാന്‍ എളുപ്പമാണ്. സ്വപ്നം കണ്ട് കുറെ ഇരുന്നി
ട്ടുണ്ട്.
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment