| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

സഖറിയയും ഗര്‍ഭിണികളും 23 നെത്തും

No comments
അഞ്ച് ഗര്‍ഭിണികളും അവരുടെ ഡോക്ടറായ ഗൈനക്കോളജിസ്റ്റിന്റെയും കഥ പറയുന്ന സഖറിയയുടെ ഗര്‍ഭിണികള്‍ ആഗസ്ത് 23 ന് റിലീസ് ചെയ്യും. റിമ കല്ലിങ്ങല്‍, സനൂഷ, ഗീത, സാന്ദ്ര തോമസ്, ആശ ശരത് എന്നിവരാണ് ചിത്രത്തിലെ ഗര്‍ഭിണികളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗൈനക്കോളജിസ്റ്റിന്റെ മുമ്പാകെയെത്തുന്ന വിവിധപ്രായക്കാരും സ്വഭാവവിശേഷങ്ങളുമുള്ള അഞ്ച് ഗര്‍ഭിണികളുടെ കഥയാണ് സിനിമ. 

ഗൈനക്കോളജിസ്റ്റായി അഭിനയിച്ചിരിക്കുന്നത് ലാലാണ്. മുല്ലമൊട്ടും മുന്തിരിച്ചാറിനും ശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ റിമ കല്ലിങ്ങലിന്റെ കഥാപാത്രത്തിന്റെ ഭര്‍ത്താവായി അഭിനയിക്കുന്നത് അജു വര്‍ഗീസാണ്. 

ഗര്‍ഭിണികള്‍ക്കായി ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത വയറുകളാണ് ഉപയോഗിച്ചത്. മൂന്ന് മാസം, ആറ് മാസം, ഒമ്പത് മാസം എന്നിങ്ങനെ മൂന്ന് അളവിലുള്ള വയറുകളാണ് ഇറക്കുമതി ചെയ്തത്. 

െ്രെഫഡെ നിര്‍മ്മിച്ച നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് ഒരേ സമയം ഗര്‍ഭിണിയായി അഭിനയിക്കുകയും സിനിമയുടെ നിര്‍മ്മാതാവ് എന്നിങ്ങനെ ഇരട്ട ഉത്തരവാദിത്വം നിര്‍വഹിക്കുന്നു. ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണന്‍ നിര്‍വഹിച്ചു.






No comments :

Post a Comment