Featured Posts
ദുല്‍ക്കറിന്റെ വെല്ലുവിളി മമ്മൂട്ടി അതിജീവിക്കുമോ?
മമ്മൂട്ടിയും ദുല്‍ക്കര്‍ സല്‍മാനും നേരിട്ട് ഏറ്റുമുട്ടാനിരിക്കുന്ന വാര്‍ത്തകളാണ് ബോക്‌സ് ഓഫീസില്‍ നിന്നുമുള്ളത്. ഈ റംസാനാണ് മമ്മൂട്ടിയുടേയും മകന്‍ ദുല്‍ക്കറിന്റേയും ചിത്രങ്ങള്‍ ഒരുമിച്ച് റിലീസ് ചെയ്യുന്നത്.
മമ്മൂട്ടി നായകനാകുന്ന കടല്‍ കടന്നൊരു മാത്തുക്കുട്ടിയും ദുല്‍ക്കര്‍ സല്‍മാന്റെ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയുമാണ് പെരുന്നാളിന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. സൂപ്പര്‍ താരവും മകന്‍ താരവും തമ്മിലുള്ള ഏറ്റുമുട്ടലിനാണ് മലയാളി പ്രക്ഷകര്‍ കാത്തിരിക്കുന്നത്.
പ്രാഞ്ചിയേട്ടന് ശേഷം രഞ്ജിത്തിന്റെ ചിത്രത്തില്‍ അഭിനയിക്കുന്ന മമ്മൂട്ടിക്ക് കടല്‍ കടന്നൊരു മമാത്തുക്കുട്ടിയെക്കുറിച്ച് വലിയ പ്രതീക്ഷയുണ്ട്. രഞ്ജിത്ത് തന്നെ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ ശേഖര്‍മേനോനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഷഹബാസ് അമനാണ് സംഗീതം. ചിത്രത്തില്‍ മോഹന്‍ലാലായി ലാല്‍ തന്നെ എത്തുന്നുണ്ട്.
ദുല്‍ക്കറും സണ്ണി വെയ്‌നും പ്രധാന വേഷത്തിലെത്തുന്ന സമീര്‍ താഹിര്‍ ചിത്രമാണ് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി. സമീര്‍ താഹിര്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഹാഷിര്‍ മുഹമ്മദ് തിരക്കഥയും കഥയും നിര്‍വ്വഹിച്ചിട്ടുള്ള ചിത്രത്തിന്റെ സംഗീതം റെക്‌സ് വിജയന്റേതാണ്. മണിപ്പൂരി താരം സുര്‍ജ ബാല ദുല്‍ക്കറിന്റെ നായകയാകുമ്പോള്‍ ബംഗാളി താരം എന സാഹയാണ് സണ്ണി വെയിനിന്റെ നായിക. ദുല്‍ക്കറിന്റെ അച്ഛന്റെ വേഷത്തില്‍ ജോയ് മാത്യുവും ചിത്രത്തിലെത്തുന്നുണ്ട്.
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment