| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

ലാലേട്ടന്റെ കന്നഡ ചിത്രത്തിന് പേരിട്ടു

No comments
മലയാളത്തിലെ പ്രിയതാരം മോഹന്‍ലാലും കന്നടയിലെ പ്രമുഖ താരം പുനീത് രാജ്കുമാറും ഒരുമിച്ച് അഭിനയിക്കുന്ന കന്നഡ ചിത്രത്തിന് പേരായി . മൈത്രി എന്നാണ് അണിയറക്കാര്‍ ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര് .

ചിത്രത്തിന്റെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ച് കഴിഞ്ഞു. പുനീതും മോഹന്‍ലാലും ഒരുമിച്ചുളള സീനുകളാണ് ഇനി ശേഷിക്കുന്നത്. പുനീത് ഇപ്പോള്‍ കുടുംബസമ്മേതം അമേരിക്കയില്‍ ഒഴിവുകാലം ചിലവഴിക്കുകയാണ് . പുനീത് തിരിച്ചെത്തിയാലുടന്‍ ശേഷിക്കുന്ന ഭാഗങ്ങള്‍ ചിത്രീകരിക്കുമെന്ന് സംവിധായകന്‍ അറിയിച്ചു . ഗിരിരാജ് ആണ് മൈത്രിയുടെ സംവിധായകന്‍. അനുയോജ്യമായ പേരിന് വേണ്ടി ഏറെനാളായി കാത്തിരിക്കുകയായിരുന്നു ഗിരിരാജ്. 

രാഗവേന്ദ്ര രാജ്കുമാറാണ് ചിത്രത്തിന് മൈത്രി എന്ന പേര് നിര്‍ദേശിച്ചത്. പേര് ഇഷ്ടമായ സംവിധായകന്‍ ചിത്രത്തിന് ഈ പേരുതന്നെ നല്‍കാം എന്നു തീരുമാനിക്കുകയായിരുന്നു . അതേസമയം ചെന്നയില്‍ ജില്ലയുടെ അവസാനഘട്ട ചിത്രീകരണ തിരക്കിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ . ജില്ല പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ മൈത്രിയുടെ ചിത്രീകരണത്തിനായി കന്നടയിലെയ്ക്ക് തിരിക്കും .

No comments :

Post a Comment