Featured Posts
Showing posts with label MALAYALA CINEMA. Show all posts
കളിമണ്ണ് ‘എ’ പടമല്ല; സെന്‍സറിംഗിന്റെ ആവശ്യമില്ല
ഷൂട്ടിംഗ് തുടങ്ങിയതു മുതല്‍ ഏറെ വിവാദങ്ങളുണ്ടാക്കിയ ബ്ലെസിയുടെ കളിമണ്ണിന് സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. നായിക ശ്വേതാ മേനോന്റെ പ്രസവവും ഐറ്റം ഡാന്‍സുകളും ഉള്‍പ്പെടുത്തിയിട്ടുള്ള കളിമണ്ണിന് ‘യു/എ’ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രം വിലയിരുത്തുന്ന സമയത്ത് ഒരിക്കല്‍ പോലും സെന്‍സര്‍ ബോര്‍ഡിന് കത്രിക വെക്കേണ്ടിവന്നില്ല എന്നാണ് റിപ്പോര്‍ട്ട്.
ചിത്രത്തിനായി ശ്വേതയുടെ ഗര്‍ഭകാലവും പ്രസവവും ചിത്രീകരിച്ചത് നായികയ്ക്കും സംവിധായകനുമെതിരെ വിവിധ മേഖലകളില്‍ നിന്ന് ശക്തമായ വിമര്‍ശനം വന്നിരുന്നു. സിനിമയില്‍ പ്രസവരംഗം ചിത്രീകരിച്ചിട്ടുണ്ട് എങ്കിലും അത് ഒരു അമ്മയും കുഞ്ഞും തമ്മിലുളള തീവ്രമായ ആത്മബന്ധത്തെ വെളിവാക്കുന്ന തരത്തിലാണ് എന്നായിരുന്നു കളിമണ്ണിന്റെ അണിയറ പ്രവര്‍ത്തകള്‍ പറഞ്ഞിരുന്നത്.
അതേസമയം, ഈ സീനുകളെല്ലാം സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ചെന്നാണ് കരുതുന്നത്. തന്നെയും നായികയെയും വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണ് സെന്‍സര്‍ ബോര്‍ഡിന്റെ അംഗീകാരമെന്ന് ബ്ലെസി പ്രതികരിച്ചു..
സംവിധായകനെന്ന നിലയില്‍ അഭിമാനം തോന്നുന്ന നിമിഷങ്ങളാണിതെന്നു സംവിധായകന്‍ ബെ്ളസി. ചിത്രത്തോടു പുലര്‍ത്തിയ സത്യസന്ധതയും ആത്മാര്‍ഥതയുമാണ് സെന്‍സര്‍ ബോര്‍ഡിന്‍റെ അംഗീകാരത്തോടെ പൂര്‍ണ്ണമായത്. ചിത്രത്തിലെ ഒരു രംഗമെങ്കിലും മുറിച്ചു മാറ്റിയിരുന്നെങ്കില്‍ ഞാന്‍ അീലം കാണിക്കാന്‍ ശ്രമിചെ്ചന്നു പറയാമായിരുന്നു. സെന്‍സര്‍ ബോര്‍ഡിലെ അഞ്ചു വനിതാ അംഗങ്ങള്‍ ഒരേ പോലെ അംഗീകരിച്ച് അഭിനന്ദിച്ച അപൂര്‍വ്‌വ ചിത്രങ്ങളിലൊന്നാണു കളിമണ്ണെന്നും ബെ്ളസി പറഞ്ഞു.
മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗത്തില്‍ മേനകയുടെ മകള്‍ മോഹന്‍ ലാലിന്റെ നായിക
മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗമായ ഗീതാഞ്ജലിയില്‍ സുരേഷ്- മേനക ദമ്പതികളുടെ മകള്‍ കീര്‍ത്തി മോഹന്‍ലാലിന്റെ നായികയാവുന്നു. ഗീതാഞ്ജലിയുടെ ചിത്രീകരണം നാളെ ആരംഭിക്കാനിരിക്കെയാണ് മോഹന്‍ലാലിന്റെ നായികാ വേഷത്തില്‍ മേനകയുടെ മകള്‍ വരുന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നത്.
ഫാസിലിന്റെ മണിചിത്രത്താഴിന്റെ രണ്ടാം ഭാഗം പ്രിയദര്‍ശനാണ് സംവിധാനം ചെയ്യുന്നത്. സെവന്‍ ആര്‍ട്‌സ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ജി.പി വിജയകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡെന്നീസ് ജോസഫ് തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കുക വിദ്യാസാഗറാണ്. 40 കോടി ബജറ്റുള്ള ചിത്രം അടുത്ത വര്‍ഷമാണ് പുറത്തിറങ്ങുക. മണിച്ചിത്രത്താഴിലെ നായികയായിരുന്ന ശോഭന ഗീതാഞ്ജലിയില്‍ അതിഥി വേഷത്തിലെത്തുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
നിര്‍മ്മാതാവ് സുരേഷ് കുമാറിന്റേയും നടി മേനകയുടേയും ഇളയ മകളാണ് കീര്‍ത്തി. മോഹന്‍ലാലിന്റെ നിരവധി ചിത്രങ്ങളില്‍ മേനക നായികയായിട്ടുണ്ട്. റിലീസ് ചെയ്ത ചില തിയേറ്ററുകളില്‍ 200 ദിവസത്തിലേറെ പ്രദര്‍ശിപ്പിച്ചിട്ടുള്ള മണിച്ചിത്രത്താഴിന്റെ വിജയം ആവര്‍ത്തിക്കാനാണ് പ്രിയന്‍ ടീം ലക്ഷ്യമിടുന്നത്.
ഗീതാഞ്ജലിയില്‍ നിന്ന് ശോഭന പുറത്ത്
ACTRESS SHOBANA
,
CHITRANJALI MALAYALAM MOVIE
,
MALAYALA CINEMA
,
MALAYALAM MOVIE
,
MOHANALAL
No comments
പ്രിയദര്‍ശന്റെ പുതിയ ചിത്രം ഗീതാഞ്ജലിയില്‍ ശോഭന ഉണ്ടാകില്ല. മണിചിത്രത്താഴിലെ ഗംഗയെന്ന കഥാപാത്രമായി ശോഭന ഗീതാഞ്ജലിയിലും അഭിനയിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഗീതാഞ്ജലിയില്‍ അഭിനയിക്കുന്നവരുടെ പട്ടികയില്‍ ശോഭന ഇല്ലെന്നാണ് അറിയുന്നത്. ശോഭനയ്ക്ക് പകരം കാര്‍ത്തിയെന്ന പുതുമുഖമായിരിക്കും നായികാകഥാപാത്രത്തെ അവതരിപ്പിക്കുക.
മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ഗീതാഞ്ജലിയുടെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് തുടങ്ങാനിരിക്കെയാണ് ശോഭന ഇല്ലെന്ന വാര്‍ത്ത വന്നിരിക്കുന്നത്. മണിച്ചിത്രത്താഴില്‍ മോഹന്‍ലാല്‍ അനശ്വരമാക്കിയ ഡോ സണ്ണിയെ കേന്ദ്രകഥാപാത്രമാക്കിയാണ് പ്രിയദര്‍ശന്‍ ഗീതാഞ്ജലിയും ഒരുക്കുന്നത്.
നേരത്തെ ചിത്രത്തില്‍ ശോഭന അതിഥി താരമായി പ്രത്യക്ഷപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഗീതാഞ്‌ജലിയില്‍ ശോഭന അഭിനയിക്കുന്നത് സംബന്ധിച്ച് പ്രിയദര്‍ശന്‍ വ്യക്തത നല്‍കിയിരുന്നില്ല. വിദ്യാസാഗറിന്റേതാണ് സംഗീതം. പ്രിയദര്‍ശനും ഡെന്നിസ് ജോസഫും ചേര്‍ന്നാണ് ഗീതാഞ്‌ജലിക്ക് തിരക്കഥ രചിച്ചിരിക്കുന്നത്..
Subscribe to:
Posts
(
Atom
)



