Featured Posts
കളിമണ്ണ് ‘എ’ പടമല്ല; സെന്‍സറിംഗിന്റെ ആവശ്യമില്ല
ഷൂട്ടിംഗ് തുടങ്ങിയതു മുതല്‍ ഏറെ വിവാദങ്ങളുണ്ടാക്കിയ ബ്ലെസിയുടെ കളിമണ്ണിന് സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. നായിക ശ്വേതാ മേനോന്റെ പ്രസവവും ഐറ്റം ഡാന്‍സുകളും ഉള്‍പ്പെടുത്തിയിട്ടുള്ള കളിമണ്ണിന് ‘യു/എ’ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രം വിലയിരുത്തുന്ന സമയത്ത് ഒരിക്കല്‍ പോലും സെന്‍സര്‍ ബോര്‍ഡിന് കത്രിക വെക്കേണ്ടിവന്നില്ല എന്നാണ് റിപ്പോര്‍ട്ട്.
ചിത്രത്തിനായി ശ്വേതയുടെ ഗര്‍ഭകാലവും പ്രസവവും ചിത്രീകരിച്ചത് നായികയ്ക്കും സംവിധായകനുമെതിരെ വിവിധ മേഖലകളില്‍ നിന്ന് ശക്തമായ വിമര്‍ശനം വന്നിരുന്നു. സിനിമയില്‍ പ്രസവരംഗം ചിത്രീകരിച്ചിട്ടുണ്ട് എങ്കിലും അത് ഒരു അമ്മയും കുഞ്ഞും തമ്മിലുളള തീവ്രമായ ആത്മബന്ധത്തെ വെളിവാക്കുന്ന തരത്തിലാണ് എന്നായിരുന്നു കളിമണ്ണിന്റെ അണിയറ പ്രവര്‍ത്തകള്‍ പറഞ്ഞിരുന്നത്.
അതേസമയം, ഈ സീനുകളെല്ലാം സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ചെന്നാണ് കരുതുന്നത്. തന്നെയും നായികയെയും വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണ് സെന്‍സര്‍ ബോര്‍ഡിന്റെ അംഗീകാരമെന്ന് ബ്ലെസി പ്രതികരിച്ചു..
സംവിധായകനെന്ന നിലയില്‍ അഭിമാനം തോന്നുന്ന നിമിഷങ്ങളാണിതെന്നു സംവിധായകന്‍ ബെ്ളസി. ചിത്രത്തോടു പുലര്‍ത്തിയ സത്യസന്ധതയും ആത്മാര്‍ഥതയുമാണ് സെന്‍സര്‍ ബോര്‍ഡിന്‍റെ അംഗീകാരത്തോടെ പൂര്‍ണ്ണമായത്. ചിത്രത്തിലെ ഒരു രംഗമെങ്കിലും മുറിച്ചു മാറ്റിയിരുന്നെങ്കില്‍ ഞാന്‍ അീലം കാണിക്കാന്‍ ശ്രമിചെ്ചന്നു പറയാമായിരുന്നു. സെന്‍സര്‍ ബോര്‍ഡിലെ അഞ്ചു വനിതാ അംഗങ്ങള്‍ ഒരേ പോലെ അംഗീകരിച്ച് അഭിനന്ദിച്ച അപൂര്‍വ്‌വ ചിത്രങ്ങളിലൊന്നാണു കളിമണ്ണെന്നും ബെ്ളസി പറഞ്ഞു.
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment