| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

ഗീതാഞ്ജലിയില്‍ നിന്ന് ശോഭന പുറത്ത്

No comments
പ്രിയദര്‍ശന്റെ പുതിയ ചിത്രം ഗീതാഞ്ജലിയില്‍ ശോഭന ഉണ്ടാകില്ല. മണിചിത്രത്താഴിലെ ഗംഗയെന്ന കഥാപാത്രമായി ശോഭന ഗീതാഞ്ജലിയിലും അഭിനയിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഗീതാഞ്ജലിയില്‍ അഭിനയിക്കുന്നവരുടെ പട്ടികയില്‍ ശോഭന ഇല്ലെന്നാണ് അറിയുന്നത്. ശോഭനയ്ക്ക് പകരം കാര്‍ത്തിയെന്ന പുതുമുഖമായിരിക്കും നായികാകഥാപാത്രത്തെ അവതരിപ്പിക്കുക.
മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ഗീതാഞ്ജലിയുടെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് തുടങ്ങാനിരിക്കെയാണ് ശോഭന ഇല്ലെന്ന വാര്‍ത്ത വന്നിരിക്കുന്നത്. മണിച്ചിത്രത്താഴില്‍ മോഹന്‍ലാല്‍ അനശ്വരമാക്കിയ ഡോ സണ്ണിയെ കേന്ദ്രകഥാപാത്രമാക്കിയാണ് പ്രിയദര്‍ശന്‍ ഗീതാഞ്ജലിയും ഒരുക്കുന്നത്.
നേരത്തെ ചിത്രത്തില്‍ ശോഭന അതിഥി താരമായി പ്രത്യക്ഷപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു‍. എന്നാല്‍ ഗീതാഞ്‌ജലിയില്‍ ശോഭന അഭിനയിക്കുന്നത് സംബന്ധിച്ച് പ്രിയദര്‍ശന്‍ വ്യക്തത നല്‍കിയിരുന്നില്ല. വിദ്യാസാഗറിന്റേതാണ്‌ സംഗീതം. പ്രിയദര്‍ശനും ഡെന്നിസ്‌ ജോസഫും ചേര്‍ന്നാണ്‌ ഗീതാഞ്‌ജലിക്ക്‌ തിരക്കഥ രചിച്ചിരിക്കുന്നത്‌..

No comments :

Post a Comment