| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

സൂപ്പര്‍താര സഹോദരങ്ങള്‍ക്ക് ഇനി സ്വന്തം നിര്‍മ്മാണക്കമ്പനി

No comments

സ്വന്തം നിര്‍മ്മാണക്കമ്പനി തുടങ്ങുകയാണ് തമിഴിലെ സൂപ്പര്‍താര സഹോദരങ്ങളായ സൂര്യയും കാര്‍ത്തിയും. രണ്ടു പേരും വെവ്വേറെയാണ് കമ്പനികള്‍ തുടങ്ങുന്നത്. ഡി ടു എന്‍റര്‍ടെയിന്‍മെന്‍റ് എന്നാണ് സൂര്യയുടെ കമ്പനിയ്ക്ക് പേരിട്ടിരിക്കുന്നത്. ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയായാല്‍ സ്വന്തം നിര്‍മ്മാണക്കമ്പനിയുടെ കീഴിലായിരിക്കും ഇരുവരും അഭിനയിക്കുക. മുന്‍ സിനിമകള്‍ നല്‍കിയ വിജയത്തിന്‍റെ ആത്മവിശ്വാസമാണ് സ്വന്തം ഉദ്യമത്തിന് സഹോദരങ്ങളെ പ്രേരിപ്പിക്കുന്നത്. 

സൂര്യ-ജ്യോതിക ദമ്പതികളുടെ മക്കളായ ദേവിന്‍റെയും ദിയയുടെയും പേരിന്‍റെ ആദ്യ അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് സൂര്യ കമ്പനിക്ക് പേര് നല്‍കിയിരിക്കുന്നത്. പുതിയ താരങ്ങളെ കണ്ടെത്തി ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതിനും സൂര്യയ്ക്ക് പദ്ധതിയുണ്ട്. ഇപ്പോള്‍ സൂര്യയുടെ മിക്കവാറും സിനിമകള്‍ നിര്‍മ്മിക്കുന്നത് ബന്ധുവായ ജ്ഞാനവേല രാജയുടെ സ്റ്റുഡിയോ ബീന്‍ പ്രൊഡക്ഷന്‍സാണ്. സൂര്യയുടെ ഡേറ്റുകള്‍ മറ്റ് നിര്‍മ്മാതാക്കള്‍ക്ക് നല്‍കുന്നതും ഇവരാണ്. 


ഇതില്‍ നിന്ന് ഒരു മാറ്റം വേണമെന്നാണ് കാര്‍ത്തിയുടെയും നിലപാട്. കാര്‍ത്തിയുടെ കമ്പനിക്ക് പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. തുടക്കത്തില്‍ ജ്യോഷ്ഠന്‍റെ കമ്പനിയുമായി ഒത്തുപോകാനാണ് കാര്‍ത്തിയുടെ തീരുമാനം. 


No comments :

Post a Comment