Featured Posts
സായിബാബയാകാന്‍ ദിലീപിന്റെ പ്രതിഫലം ഏഴു കോടി
മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പ്രതിഫലക്കാര്യത്തില്‍ കടത്തിവെട്ടിയിരിക്കുകയാണ് ദിലീപ്. തെലുങ്കില്‍ ഇറങ്ങുന്ന സായിബാബ എന്ന ബിഗ് ബജറ്റ് ചിത്രത്തിനുവേണ്ടി 7 കോടി രൂപയ്ക്കാണ് ദിലീപ് കരാര്‍ ഒപ്പിട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ആദ്യമായാണ് ഒരു മലയാളി താരത്തിന് ഇത്രയും വലിയ തുക പ്രതിഫലമായി ലഭിക്കുന്നത്. സായിബാബയുടെ 20 മുതല്‍ 85 വയസ്സ് വരെയുള്ള ജീവിതമായിരിക്കും ദിലീപ് അഭിനയിക്കുക.
കൊടി രാമാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം പിന്നീട് വിവിധ ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് റിലീസ് ചെയ്യും. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ വെച്ചായിരിക്കും ഷൂട്ടിംഗ് നടക്കുക. ഷൂട്ടിംഗ് മൂന്നു മാസത്തോളം നീളുമെന്നാണ് സൂചന. സായിബാബയുടെ അമ്മയായി ജയപ്രദയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment