Featured Posts
അവതാര്‍ സിനിമ മോഷണമെന്ന് ആരോപണം; ജെയിംസ് കാമറൂണിനെതിരെ കേസ്
ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകരെ അമ്പരപ്പിച്ച ഹോളിവുഡ് ചിത്രം അവതാര്‍ മോഷണമാണെന്ന് ആരോപിച്ച് സിനിമയുടെ സംവിധായകന്‍ വിഖ്യാതനായ ജെയിം കാമറൂണിനെതിരെ കേസ്. ബ്രിട്ടീഷ് കലാകാരന്‍ റോജര്‍ ഡീന്‍ ആണ് 50 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തത്.
ദൃശ്യമികവില്‍ തരംഗം സൃഷ്ടിച്ച 3ഡി ചിത്രം അവതാര്‍ എന്ന ചിത്രത്തിന്റെ ആശയവും രൂപങ്ങളും തന്റെ യഥാര്‍ത്ഥ ദൃശ്യത്തില്‍ നിന്നും മോഷ്ടിച്ചതാണെന്ന് ഡീന്‍ ആരോപിക്കുന്നു. നിരവധി റോക് ബാന്‍ഡുകളുടെയും മറ്റും ആല്‍ബങ്ങള്‍ ഡിസൈന്‍ ചെയ്തു വരുന്ന കലാകാരനാണ് റോജര്‍ ഡീന്‍. അവതാറിലെ കഥാപാത്രങ്ങള്‍ക്കും ചിത്രീകരിച്ചിരിക്കുന്ന സാങ്കല്‍പ്പിക സ്ഥലങ്ങള്‍ക്കും തന്റെ സൃഷ്ടികളുമായി വളരെയധികം സാമ്യമുള്ളതായി ഡീന്‍ പറയുന്നു.
എന്നാല്‍ ഡീനിന്റെ അവകാശവാദം കാമറൂണ്‍ നിഷേധിച്ചു. 1995 മുതല്‍ തനിക്ക് അവതാറിന്റെ ആശയം മനസ്സിലുണ്ടായിരുന്നു. തുടര്‍ന്നാണ് ആശയം ചിത്രമാക്കുന്നതിനെ കുറിച്ച് ചിന്തിച്ചതെന്നും കാമറൂണ്‍ പറഞ്ഞു. 2009 ല്‍ റിലീസ് ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ കളക്ഷനാണ് നേടിയിരുന്നത്.
Buy Lenovo Essential G580
No related posts
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment