It's Blooming.....!

| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

Showing posts with label MALAYALAM ACTORS. Show all posts

സായിബാബയാകാന്‍ ദിലീപിന്റെ പ്രതിഫലം ഏഴു കോടി

No comments
മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പ്രതിഫലക്കാര്യത്തില്‍ കടത്തിവെട്ടിയിരിക്കുകയാണ് ദിലീപ്. തെലുങ്കില്‍ ഇറങ്ങുന്ന സായിബാബ എന്ന ബിഗ് ബജറ്റ് ചിത്രത്തിനുവേണ്ടി 7 കോടി രൂപയ്ക്കാണ് ദിലീപ് കരാര്‍ ഒപ്പിട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ആദ്യമായാണ് ഒരു മലയാളി താരത്തിന് ഇത്രയും വലിയ തുക പ്രതിഫലമായി ലഭിക്കുന്നത്. സായിബാബയുടെ 20 മുതല്‍ 85 വയസ്സ് വരെയുള്ള ജീവിതമായിരിക്കും ദിലീപ് അഭിനയിക്കുക.
കൊടി രാമാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം പിന്നീട് വിവിധ ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് റിലീസ് ചെയ്യും. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ വെച്ചായിരിക്കും ഷൂട്ടിംഗ് നടക്കുക. ഷൂട്ടിംഗ് മൂന്നു മാസത്തോളം നീളുമെന്നാണ് സൂചന. സായിബാബയുടെ അമ്മയായി ജയപ്രദയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.



അച്ഛനുംമകനും നേര്‍ക്കുനേര്‍!.... !!!!!!!

No comments

മെഗാസ്റ്റാര്‍ മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍സല്‍മാനും നായകന്‍മാരായ ചിത്രങ്ങള്‍ ഒരേദിവസം തിയേറ്ററില്‍. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത 'കടല്‍കടന്ന് ഒരു മാത്തുക്കുട്ടി'യും സമീര്‍താഹിര്‍ ദുല്‍ഖര്‍സല്‍മാനെ നായകനാക്കിയൊരുക്കിയ 'നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി'യുമാണ് ആഗസ്ത് ആദ്യവാരത്തില്‍ തിയേറ്ററില്‍ മത്സരത്തിനെത്തുന്നത്. ആഗസ്ത് എട്ടിന് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയും ഒമ്പതിന് 'കടല്‍കടന്ന് ഒരു മാത്തുക്കുട്ടി'യും തിയേറ്ററിലെത്തിക്കാനാണ് പദ്ധതി.

അച്ഛനും മകനും നായകന്‍മാരായി വരുന്ന രണ്ടു ചിത്രങ്ങള്‍ ഒരേ സമയം മത്സരത്തിനെത്തുന്നത് ഇന്ത്യയില്‍ തന്നെ ഒരു പക്ഷേ, ഇതാദ്യമായിരിക്കും. പ്രവാസ ജീവിതത്തിനിടയില്‍ കേരളത്തിന്റെ സാമൂഹിക മാറ്റങ്ങള്‍ അറിയാതെ പോയ ഒരാളുടെ കഥയാണ് 'കടല്‍കടന്ന് ഒരു മാത്തുക്കുട്ടി' സ്‌ക്രീനിലെത്തിക്കുന്നത്. 

ആഗസ്റ്റ് സിനിമയുടെ ബാനറില്‍ സന്തോഷ് ശിവന്‍, പൃഥ്വിരാജ്, ഷാജി നടേശന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തില്‍ നെടുമുടിവേണു, ബാലചന്ദ്രമേനോന്‍,സിദ്ധിക്ക്, പ്രേംപ്രകാശ്, നന്ദു , കോട്ടയം നസീര്‍, സുരേഷ് കൃഷ്ണ, ആദിനാട് ശശി,ശേഖര്‍മേനോന്‍, കവിയൂര്‍ പൊന്നമ്മ, മുത്തുമണി, മീരാനന്ദന്‍, പുതുമുഖം അലീഷ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

സമീര്‍താഹിറിന്റെ 'നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി' ഒരു റോഡ് മൂവിയാണ്. രണ്ട് ആത്മാര്‍ഥ സുഹൃത്തുക്കള്‍ കോഴിക്കോട്ട് നിന്ന് നാഗാലാന്റ് വരെ ഒരു പ്രത്യേക ലക്ഷ്യവുമായി നടത്തുന്ന യാത്രയും അതിനിടയില്‍ സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രം പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, സണ്ണിവെയ്ന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മണിപ്പൂരി താരം സുര്‍ജബാലയാണ് നായിക. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ സഹകരണത്തോടെ ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മ്മിച്ചത്. പെരുന്നാള്‍ ആഘോഷരാവുകള്‍ക്ക് നിറം പകരാനെത്തുന്ന ഈ ചിത്രങ്ങളില്‍ ഏതു ചിത്രം നമ്പര്‍വണാകും? കാത്തിരിക്കാം.

ഉണ്ണി മുകുന്ദന് ലാല്‍ ജോസ് ചിത്രം

No comments
മല്ലുസിങ്ങിന് ശേഷം ഉണ്ണിമുകുന്ദന് ഒരു വിജയചിത്രം ക്രെഡിറ്റിലില്ല. മല്ലുസിങ്ങിന് ശേഷമെത്തിയ പാതിരാമണല്‍, ഒറീസ്സ എന്നീ ചിത്രങ്ങള്‍ വന്‍പരാജയമായി. എന്നാല്‍ ഉണ്ണിമുകുന്ദന് ഭാഗ്യമായി ഇതാ ഒരു ലാല്‍ജോസ് ചിത്രം എത്തിയിരിക്കുന്നു. 

ഡയമണ്ട് നെക്‌ലേസിന് ശേഷം ഇക്ബാല്‍ കുറ്റിപ്പുറം ലാല്‍ജോസിനായി തിരക്കഥ എഴുതുന്ന 'വിക്രമാദിത്യന്‍' എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം ഉണ്ണി മുകുന്ദനും തുല്യപ്രധാനവേഷത്തിലെത്തും.