| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

റൂട്ട് ക്ലിയര്‍ മച്ചൂ...

No comments

'മച്ചാനേ പൊളിച്ചു', അര ഡസന്‍ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ബാലുവിന് കൂട്ടുകാരില്‍ നിന്ന് മനസ്സറിഞ്ഞ പ്രോത്സാഹനം കിട്ടിയ ചിത്രമാണ് 'ഹണീബി'. ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സില്‍ നില്‍ക്കുന്ന കഥാപാത്രങ്ങളാണ് ബാലു അവതരിപ്പിച്ച ആംബ്രോസും ശ്രീനാഥ് ഭാസി വേഷമിട്ട അബുവും. കൊച്ചിയിലെ ന്യൂ ജനറേഷന്‍ 'ബ്രൊ' (ബ്രദേഴ്‌സ്)യായി ഇരുവരും കലക്കി.
സംവിധായകനും നടനുമായ ലാലിന്റെ സഹോദരിയുടെ മകനായ ബാലുവിന് ഹണീബി കന്നിച്ചിത്രമല്ല. ചാന്ത്‌പൊട്ടില്‍ ഇന്ദ്രജിത് വേഷമിട്ട കഥാപാത്രത്തിന്റെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. മച്ചുനന്‍ ജീന്‍ സംവിധായകനായി ഇറങ്ങിയപ്പോള്‍ ബാലുവിന് പ്രമോഷന്‍ കിട്ടി. 

മുടിനീട്ടിയ ആംബ്രോസ് - എന്തൊരു പ്രകൃതം? 
ആ ഹെയര്‍ സ്റ്റൈല്‍ ബാബുരാജ് ചേട്ടന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് നല്‍കാനായിരുന്നു ആദ്യം തീരുമാനിച്ചത്. പക്ഷേ ചിത്രത്തിന്റെ ഫോട്ടോ ഷൂട്ട് ദിവസം അതെനിക്ക് കിട്ടി. ആ വേഷത്തില്‍ പ്രേക്ഷകര്‍ എന്നെ തിരിച്ചറിയുമോ എന്ന പേടിയുണ്ടായിരുന്നു. 

കളിക്കൂട്ടുകാരനായ ജീന്‍പോളിന്റെ ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍..? 
ജീന്‍ ഒരു ചിത്രത്തെക്കുറിച്ച് ആലോചിച്ചപ്പോള്‍ സ്‌ക്രിപ്റ്റ് വര്‍ക്കിന് ഞാനും ഇരുന്നു. ഞങ്ങള്‍ ഒരു ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് എഴുത്ത് തുടങ്ങി. ഞങ്ങളുടെ ജീവിതത്തിലെ തമാശകളും അമളികളും ചേര്‍ത്ത് വെച്ചപ്പോള്‍ അതൊരു സ്‌ക്രിപ്റ്റായി. സ്‌ക്രിപ്റ്റ് പൂര്‍ത്തിയായപ്പോള്‍ ആംബ്രോസ് നീ ചെയ്യണമെന്ന് ജീന്‍ ചേട്ടന്‍ പറഞ്ഞു. 

എം.ബി.എ. വിദ്യാര്‍ത്ഥിയായ ബാലു ഇതിനകം അറബിക്കഥ, തലപ്പാവ്, അര്‍ജുനന്‍ സാക്ഷി, ഓര്‍ക്കുട്ട് ഓര്‍മക്കൂട്ട്, കോബ്ര, മാഡ് ഡാഡ് തുടങ്ങി അര ഡസന്‍ ചിത്രങ്ങളില്‍ വേഷമിട്ടു. 

കൊച്ചിക്കാരന്റെ സ്ലാങ് പിടിച്ച് വന്ന് തെളിഞ്ഞ ന്യൂജനറേഷന്‍ ചെറുപ്പക്കാരനാണ് ശ്രീനാഥ് ഭാസി. ചാനല്‍ അവതാരകനില്‍ നിന്ന് പ്രൊമോഷന്‍ കിട്ടിയാണ് സിനിമയില്‍ എത്തിയത്. 

'പ്രണയത്തില്‍ തുടങ്ങി, 22 ഫീമെയില്‍ കോട്ടയം, അരികെ, ഉസ്താദ് ഹോട്ടല്‍, അയാളും ഞാനും തമ്മില്‍, ഡാ തടിയാ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ഇതിനു മുന്‍പ് ഉസ്താദ് ഹോട്ടലിനും ടാ തടിയായ്ക്കും നല്ല പ്രേക്ഷകപ്രീതി കിട്ടിയിരുന്നു. ഇപ്പോള്‍ ഹണീബി കൂടിയായപ്പോള്‍ എന്റെ റൂട്ട് ക്ലിയറായി', ശ്രീനാഥ് ഭാസി പറയുന്നു. 'സ്ഥിരം കൊച്ചി സ്ലാങ് ഉപയോഗിക്കുന്നതിനാല്‍ ഒന്ന് മാറ്റിപ്പിടിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. അങ്ങനെ ചിന്തിച്ച സമയത്ത് തന്നെയാണ് ഹണീബിയിലെ കൊച്ചിക്കാരനായ മുസ്ലിം ക്യാരക്ടറിനുവേണ്ടി ജീന്‍ എന്നെ വിളിച്ചത്. കഥ കേട്ടപ്പോള്‍ ഒഴിവാക്കുന്നത് മണ്ടത്തരമാകുമെന്ന് തോന്നി, ചെയ്തു.

എന്റെ ജീവിതത്തില്‍ പരിചയപ്പെട്ട ചില കൂട്ടുകാരുടെ മാനറിസങ്ങള്‍ കടമെടുത്താണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഹണീബി തികച്ചും വ്യത്യസ്തമായ എക്‌സ്പീരിയന്‍സാണ് സമ്മാനിച്ചത്. കുറെ താരങ്ങള്‍ക്കൊപ്പം ആ വലിയ ചിത്രത്തിന്റെ ഭാഗമായപ്പോള്‍ ഒരു തുടക്കക്കാരനെന്ന നിലയില്‍ ഒരുപാട് പഠിക്കാന്‍ കഴിഞ്ഞു.'

റാസ്പുട്ടിന്‍, നോര്‍ത്ത് 24 കാതം എന്നീ ചിത്രങ്ങളില്‍ഹണീബിയ്ക്കുശേഷം ശ്രീനാഥ് ഭാസി അഭിനയിച്ചു കഴിഞ്ഞു.

No comments :

Post a Comment