Featured Posts
ദൃശ്യത്തിന് തമിഴ് പതിപ്പ്
ദ്യശ്യത്തിന്റെ തമിഴ് പതിപ്പ് ഒരുങ്ങുന്നു. കമല്‍ഹാസനും ഗൗതമിയുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. മലയാളത്തില്‍ നിന്ന് കലാഭവന്‍ മണി വില്ലനാകും. തെലുങ്ക്, കന്നട പതിപ്പുകള്‍ വന്‍ വിജയം നേടി പ്രദര്‍ശനം തുടരുമ്പോഴാണ് തമിഴ് ചിത്രം ആരംഭിക്കുന്നത്. പാപ നാശം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ജിത്തു ജോസഫ് തെന്നയാണ് തമിഴ് ചിത്രവും സംവിധാനം ചെയ്യുന്നത്.
കമല്‍ഹാസനൊപ്പം വലിയൊരു ഇടവേളയ്ക്കു ശേഷം ഗൗതമി തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മലയാളത്തില്‍ കലാഭവന്‍ ഷാജോണ്‍ ചെയ്ത പൊലീസ് വേഷം കലാഭവന്‍ മണിയാകും തമിഴില്‍ അവതരിപ്പിക്കുക. ആശ ശരത് ഐജിയുടെ വേഷം തമിഴിലും ആവര്‍ത്തിക്കും.നിവേദ തോമസ്സ്, എസ്‌തേര്‍ എന്നിവരാകും ഗൗതമിയുടെ മക്കളായി വേഷമിടുക. മലയാളത്തിലെ പോലെ മറ്റ് ഭാഷകളിലും വന്‍ വിജയം നേടിയ ദ്യശ്യം തമിഴ്‌നാട്ടിലും അത് ആവര്‍ത്തിക്കുമോ എന്നാണ് ഏവരും കാത്തിരിക്കുന്നത്.
No related posts
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment