Featured Posts
സൂര്യയുടെ അഞ്ജാന്‍ 1400 തിയേറ്ററുകളില്‍
പ്രമുഖ തമിഴ് താരം സൂര്യ ഇരട്ടവേഷത്തില്‍ അഭിനയിക്കുന്ന 'അഞ്ജാന്‍' വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 1400 തിയേറ്ററുകളിലാണ് റിലീസ്. ഇത്രയധികം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന സൂര്യയുടെ ആദ്യ ചിത്രമാണിത്. 'തെലുങ്കില്‍ സിക്കന്ദര്‍' എന്ന പേരില്‍ ചിത്രം അതേ ദിവസം പുറത്തിറങ്ങും.
യു.ട്യൂബില്‍ ചിത്രത്തിന്റെ ടെയ്‌ലറിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. പത്ത് ലക്ഷത്തിലേറെ ഹിറ്റാണ് യു.ട്യൂബില്‍ രേഖപ്പെടുത്തിയത്. തിയേറ്ററുകളില്‍ ഇതാവര്‍ത്തിച്ചാല്‍ വന്‍ വാണിജ്യ വിജയമായിരിക്കും ചിത്രത്തെ കാത്തിരിക്കുന്നത്. സ്വാതന്ത്ര്യദിനത്തില്‍ മറ്റ് തമിഴ്- തെലുങ്ക് ചിത്രങ്ങള്‍ റിലീസ് ചെയ്യാത്തതും ആദ്യ ദിനങ്ങളില്‍ തന്നെ വന്‍ കളക്ഷന് വഴിയൊരുക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നു.
സാമന്തയാണ് ചിത്രയില്‍ സൂര്യയുടെ നായിക. മനോജ് ബാജ്‌പേയി, വിദ്യുത് ജാംവാള്‍, രാജ്പാല്‍ യാദവ്, ദാലിപ് താഹില്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരുപ്പതി ബ്രദേഴ്‌സും യു.ടി.വി. മോഷന്‍ പിക്‌ച്ചേഴ്‌സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ എന്‍.ലിങ്കുസ്വാമിയാണ് . സന്തോഷ് ശിവനാണ് ക്യാമറ. സംഗീതം യുവന്‍ ശങ്കര്‍ രാജ. ലോകവ്യാപകമായ ഡിജിറ്റല്‍ രീതിയില്‍ റിലീസ് ചെയ്യുന്ന ആദ്യ ദക്ഷിണേന്ത്യന്‍ ചിത്രവും 'അഞ്ജാന്‍' ആണ്.

Subscribe to:
Post Comments
(
Atom
)
No comments :
Post a Comment