| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

രഹസ്യ അന്വേഷകന്റെ വേഷത്തില്‍ മോഹന്‍ലാല്‍ വീണ്ടും ബോളിവുഡിലേക്ക്

No comments
കൊച്ചി: മോഹന്‍ലാല്‍ വീണ്ടും ബോളിവുഡ് സിനിമയില്‍ വേഷമിടുന്നു. സഞ്ജയ് ത്രിപാഡി ഒരുക്കുന്ന എസ്‌കേപ്പ് ടു നോവേര്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ പ്രധാന വേഷത്തില്‍ എത്തുക. ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധപ്പെട്ട നോവല്‍ അമര്‍ ഭൂഷണ്‍ ആണ് രചിച്ചത്

തെന്നിന്ത്യയില്‍ നിന്നും അന്വേഷണത്തിനെത്തുന്ന ഇന്റലിജന്‍സ് ഓഫീസറുടെ വേഷത്തിലായിരിക്കും ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുക. ഇതിന് മുമ്പ് 2002ല്‍ റിലീസ് ചെയ്ത കമ്പനിയെന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പൊലീസ് ഓഫീസറായി എത്തിയിരുന്നു. അതിന് ശേഷം ആഗ് എന്ന ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ട ലാല്‍ അവസാനമായി അഭിനയിച്ച ഹിന്ദിചിത്രം പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത തേസാണ്. - 

No comments :

Post a Comment