| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

എം.മോഹനന്‍-സുരേഷ് ഗോപി കൂട്ടുകെട്ടില്‍ പുതിയ ചിത്രം

No comments
കഥപറയുമ്പോള്‍, മാണിക്യകല്ല്, 916 എന്നി ചിത്രങ്ങള്‍ക്കു ശേഷം എം. മോഹനന്റെ പുതിയ ചിത്രം. ഇത്തവണ സുരേഷ് ഗോപിയ്‌ക്കൊപ്പമാണ് എം.മോഹനന്‍ കൈകോര്‍ക്കുന്നത്. കൗമാരക്കാരനിലൂടെ കഥ പറയുന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖമായിരിക്കും. 

കഥാപാത്രമാകാനുളള പതിനഞ്ചുകാരനെ ഓഡിഷനിലൂടെ കണ്ടെത്തും. സുരേഷ് ഗോപി ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കും. ആദ്യരണ്ട് ചിത്രങ്ങള്‍ക്കും സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ച എം മോഹനന്റെ പുതിയ ചിത്രവും പ്രതീക്ഷകള്‍ ഉയര്‍ത്തുന്നതാണ്. അവതരണത്തിലും പ്രമേയത്തിലും പുതുമാറ്റങ്ങളെ ഉള്‍ക്കൊണ്ടതാണ് സുരേഷ് ഗോപി ചിത്രമെന്ന് സംവിധായകന്‍ വ്യക്തമാക്കി. ഓഗസ്റ്റ് 3 ാം തീയതി കോഴിക്കോട് ഹോട്ടല്‍ മഹാറാണി, ഓഗസ്റ്റ് 10 ന് വെറ്റിലയിലെ ഹോട്ടല്‍ അബാം എന്നിവിടങ്ങളില്‍ വച്ച് ഓഡിഷന്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇ മെയില്‍ smartlookcine@gmail.com. 9496346458 എന്ന നമ്പറില്‍ ബന്ധപ്പെടുക

No comments :

Post a Comment