| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

ദീപാവലി ആഘോഷിക്കാൻ " ഐയും"

No comments
മേൽപ്പറഞ്ഞ കാര്യം സത്യമാകും എന്നാണ് അറിയാൻ കഴിഞ്ഞത്. പ്രേക്ഷകർ നാളുകളേറെയായി കാത്തിരിക്കുന്ന ചിത്രമാണ് വിക്രമിനെ നായകനാക്കി സൂപ്പർ ഡൂപ്പർ സംവിധായകൻ ഷങ്കർ ഒരുക്കുന്ന 'ഐ'. ഈ ബ്രഹ്മാണ്ട ചിത്രത്തിന്റെ റിലീസ് വൈകാനുണ്ടായിരുന്ന പ്രശ്നങ്ങൾ എല്ലാം ചിത്രത്തിന്റെ നിർമ്മാതാവ് ആസ്കാർ രവിചന്ദ്രൻ പരിഹരിച്ചു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.

വിജയ്‌യുടെ 'കത്തി', വിശാലിന്റെ 'പൂജ' എന്നീ ചിത്രങ്ങളും ദീപാവലി റിലീസ് ആയി തിയേറ്ററുകളിൽ എത്താൻ തയ്യാറെടുക്കുകയാണ്. എന്നാൽ 'ഐ' ടീമിന്റെ ഭാഗത്ത് നിന്ന് ഇത് വരെ ചിത്രത്തിന്റെ റിലീസിനെപ്പറ്റിയുള്ള ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. എന്നാൽ 'ഐ'യുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത് ചിത്രത്തിന്റെ വർക്കുകൾ ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു എന്നും റിലീസ് അധികം വൈകാതെ തന്നെ പ്രതീക്ഷിക്കാം എന്നുമാണ്.

എമി ജാക്സണ്‍ വിക്രമിന്റെ നായികയായി എത്തുന്ന 'ഐ' ഒരു റൊമാന്റിക് ത്രില്ലർ ആണ്. മലയാളത്തിന്റെ സൂപ്പർ താരം സുരേഷ് ഗോപി, ഉപൻ പട്ടേൽ, സന്താനം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഓസ്കാർ അവാർഡ് ജേതാവ് എ ആർ റഹ്മാൻ ആണ് ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. പി സി ശ്രീറാം ആണ് 'ഐ'യ്ക്ക് ക്യാമറ ചലിപ്പിക്കുന്നത്.



No comments :

Post a Comment