Featured Posts
ചെന്നൈ എക്സ്പ്രസ്സ് ടീം വീണ്ടും
കിംഗ് ഖാൻ ഷാരൂഖിന്റെ ഏറ്റവും വലിയ ബോക്സോഫീസ് ഹിറ്റാണ് 'ചെന്നൈ എക്സ്പ്രസ്സ്'. രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചിത്രത്തിൽ നായികയായി എത്തിയത് ദീപിക പദുക്കോണ്‍ ആയിരുന്നു. ആമിർ ഖാന്റെ 'ധൂം 3' ഇറങ്ങുന്നത് വരെ ഇന്ത്യയിലെ ഏറ്റവും വലിയ പണം വാരിപ്പടമായിരുന്നു 'ചെന്നൈ എക്സ്പ്രസ്സ്'.ബോളിവുഡിലെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 'ചെന്നൈ എക്സ്പ്രസ്സ്' ടീം വീണ്ടും ഒന്നിച്ച് മറ്റൊരു ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ്.
എന്നാൽ ഇത് ഒരിക്കലും 'ചെന്നൈ എക്സ്പ്രസ്സി'ന്റെ രണ്ടാം ഭാഗം ആയിരിക്കില്ല എന്നാണ് രോഹിത് ഷെട്ടി പറയുന്നത്.
ഇപ്പോൾ അജയ് ദേവ്ഗണെ നായകനാക്കി 'സിങ്കം റിട്ടേണ്‍സ്' എന്ന ചിത്രമൊരുക്കുന്നതിന്റെ തിരക്കിലാണ് രോഹിത് ഷെട്ടി. ഇത് പൂർത്തിയാക്കിയാലുടൻ ഷാരൂഖ് ചിത്രത്തിന്റെ ജോലികളിലേക്ക് കടക്കുവാനാണ് രോഹിത്തിന്റെ പ്ലാൻ. 2015ൽ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും. അപ്പോഴേക്കും ഷാരൂഖും താൻ കമ്മിറ്റ് ചെയ്തിട്ടുള്ള ചിത്രങ്ങൾ ഒക്കെ പൂർത്തിയാക്കും.

Subscribe to:
Post Comments
(
Atom
)
No comments :
Post a Comment