Featured Posts
ആര്‍ക്കാണ് ഒരു ചേഞ്ച് ഇഷ്ടമില്ലാത്തത്: ലക്ഷ്മി മേനോന്‍
തമിഴ് സിനിമയില്‍ നിന്നുള്ള മാറ്റത്തിനായാണ് താന്‍ മലയാളത്തില്‍ ചിത്രം ചെയ്യാന്‍ തീരുമാനിച്ചതെന്ന് നടി ലക്ഷ്മി മേനോന്‍. മലയാളത്തില്‍ ജോലി ചെയ്യുമ്പോള്‍ താന്‍ വളരെ ഫ്രീയാണെന്നും ലക്ഷ്മി പറഞ്ഞു. ജോഷി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'അവതാര'ത്തിലാണ് ലക്ഷ്മി അടുത്തിടെ അഭിനയിച്ചത്.
2011-ല്‍ 'രഘുവിന്റെ സ്വന്തം റസിയ' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച ശേഷം പിന്നീട് ഇപ്പോഴാണ് ലക്ഷ്മി മലയാളത്തില്‍ തിരിച്ചെത്തുന്നത്. ഇതിനിടെ നിരവധി തമിഴ്ചിത്രങ്ങളില്‍ ലക്ഷ്മി തന്റെ സാന്നിധ്യമറിയിച്ചു. കുമ്കി, കുട്ടിപ്പുലി, പാണ്ഡ്യനാട്, നാന്‍ സിഗപ്പു മനിതന്‍ തുടങ്ങിയവയാണ് ലക്ഷ്മിയുടെ പ്രധാനചിത്രങ്ങള്‍.
ദിലീപിനൊപ്പമുള്ള സെറ്റിലെ നിമിഷങ്ങള്‍ രസകരമാണെന്നും കുടെ അഭിനയിക്കുന്നവരുമായുള്ള സൗഹൃദം അഭിനയം എളുപ്പമാക്കുമെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സിനിമയെ കുറിച്ച് വലിയ അവകാശവാദങ്ങള്‍ക്കൊന്നും താനില്ലെന്നാണ് ലക്ഷ്മി പറയുന്നത്. അക്കാര്യം തീരുമാനിക്കേണ്ടത് പ്രേക്ഷകരാണെന്നാണ് ലക്ഷ്മിയുടെ പക്ഷം.

Subscribe to:
Post Comments
(
Atom
)
No comments :
Post a Comment