Featured Posts
ഓര്‍ഡിനറി ആവര്‍ത്തിക്കാന്‍ ചാക്കോച്ചനും ബിജു മേനോനും!
അധികം പരസ്യകോലാഹലങ്ങളുമൊന്നുമില്ലാതെ വന്ന് സൂപ്പര്‍ഹിറ്റായി മാറിയ സാധാരണ ചിത്രമായിരുന്നു ഓര്‍ഡിനറി. കുഞ്ചാക്കോ ബോബന്‍ - ബിജു മേനോന്‍ കൂട്ടുകെട്ടായിരുന്നു ആ ചിത്രത്തിന്റെ ഹൈലൈറ്റ്. പിന്നീട് ആ ഹിറ്റ് കൂട്ടുകെട്ട് പല സിനിമകളിലും ആവര്‍ത്തിച്ചു. റോമന്‍സ്, സീനിയേഴ്സ്, ത്രി ഡോട്സ് എന്നീ ചിത്രങ്ങളിലൂടെ. പിന്നീട് ഇരുവരും ഒരു ഇടവേളയിടുത്തു. എന്തായാലും ഇവര്‍ വീണ്ടും ഒന്നിക്കുകയാണ് ഒരു ഹിറ്റ് പ്രതീക്ഷിച്ച്. ജോണി ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക.
ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ബിജു മേനോനും പുറമേ സുരാജ്, സലിം കുമാര്‍ തുടങ്ങിയവരുമുണ്ടാകും. ബെന്നി പി നായരമ്പലമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
No related posts
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment