| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

ജില്ലയിൽ ലാലേട്ടന് പ്രതിഫലം വേറെ വിതരണാവകാശം വേറെ

No comments
കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി ചില വെബ് സൈറ്റുകളിലും മറ്റു ചില സോഷ്യൽ മീഡിയകളിലും പാറി നടക്കുന്ന വാർത്തയാണ് ജില്ല എന്ന തമിഴ് ചിത്രത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാൽ പ്രതിഫലം വാങ്ങിയില്ല എന്നും,അതിനു പകരമായി ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം താരം സ്വന്തമാക്കിയെന്നുമാണ് വാർത്തകൾ പ്രചരിച്ചത്.  


എന്നാൽ ഈ വാർത്ത തീർത്തും അസംബന്ധം ആണെന്നും മോഹൻലാലിന് ഈ ചിത്രത്തിൽ ഇത് വരെ ഒരു മലയാള താരത്തിനും ലഭിച്ചിട്ടില്ലാത്ത പ്രതിഫലമാണ് ലഭിച്ചതെന്നുള്ള കാര്യം വാസ്തവമാണെന്ന് താരവുമായി അടുത്ത് ബന്ധമുള്ള വൃത്തങ്ങൾ പറയുന്നു. പക്ഷെ ഈ വാർത്തകൾ പ്രചരിക്കുന്നത് പോലെ ജില്ലയിൽ അഭിനയിച്ചതിന് ലാൽ തനിക്ക് പ്രതിഫലം വേണ്ടെന്ന് പറഞ്ഞെന്നും അതിനു പകരമായി ജില്ലയുടെ കേരളത്തിലെ വിതരണാവകാശം മതി എന്ന് ആവശ്യപ്പെട്ടതായുള്ള വാർത്തകൾ തീർത്തും അസംബന്ധം ആണെന്നും ലാലുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നു.


തെന്നിന്ത്യയിലെ ഏറ്റവും ആരാധകരുള്ള രണ്ടു വലിയ താരങ്ങളായ മോഹൻലാലും വിജയ്‌യും ആദ്യമായി ഒന്നിക്കുന്ന ഒരു ബ്രഹ്മാണ്ട ചിത്രത്തിന് കേരളത്തിൽ ഉണ്ടായേക്കാവുന്ന വലിയ മാർക്കറ്റ്‌ കണ്ടറിഞ്ഞ് മോഹൻലാലിന്റെ തന്നെ ആശിർവാദ് സിനിമാസ് ജില്ലയുടെ നിർമ്മാതാവായ ആർ ബി ചൗധരിയിൽ നിന്നും വലിയ ഒരു തുകയ്ക്ക് കേരളത്തിലെ പ്രദർശനാവകാശം സ്വന്തമാക്കുകയായിരുന്നു എന്നും ലാലുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. വിജയ്‌യും ഒന്നിക്കുന്ന ജില്ലയുടെ സംവിധായകൻ നവാഗതനായ നേശൻ ആണ്. ചിത്രീകരണം പൂർത്തിയാക്കിയ ജില്ലയുടെ ഡബ്ബിംഗ് ഉൾപ്പടെയുള്ള പോസ്റ്റ്‌ പ്രോഡക്ഷൻ ജോലികൾ ഇപ്പോൾ നടക്കുകയാണ്. 


ചിത്രം ജനുവരി 10 നു പ്രദർശനത്തിനെത്തും. ഇതിനിടെ ജില്ലയുടെ വിദേശത്തെ വിതരണാവകാശം സ്വന്തമാക്കിയ അയ്യങ്കര്‍ എന്റര്‍ടെയ്ന്‍മെന്റ് ഒരു പ്രമോഷണല്‍ വീഡിയോ ഇറക്കിയിട്ടുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് പ്രൊമോ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്

No comments :

Post a Comment