Featured Posts
ചെറിയ പെരുന്നാളിന് മമ്മൂട്ടിയും ദുല്‍ഖറും കൂടെ ശ്വേതാമേനോനും
ഈ വരുന്ന ചെറിയ പെരുന്നാളിന് മുന്ന് പ്രധാനപ്പെട്ട ചിത്രങ്ങളാണ് പ്രദര്‍ശത്തിനെത്തുന്നത്. സുപ്പര്‍ സ്റ്റാര്‍ നായകന്‍ മമ്മൂട്ടിയുടെയും മകന്‍ ദുല്‍ഖര്‍ സല്‍മാന്റെയും ചിത്രങ്ങള്‍ക്ക് പുറമെ ശ്വേതാമേനോന്റെ പുതിയ ചിത്രവും തുടര്‍ച്ചയായ ദിവസങ്ങളില്‍ പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ട്. മമ്മൂട്ടിയുടെ കടല്‍കടന്ന് ഒരു മാത്തുക്കുട്ടി, ദുല്‍ഖറിന്റെ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ശ്വേതാമേനോന്റെ കളിമണ്ണ് എന്നീ ചിത്രങ്ങളാണ് ഓഗസ്റ്റ് എട്ടിനും ഒമ്പതിനുമായി തിയേറ്ററുകളിലെത്തുന്നത്. ഓഗസ്റ്റ് ഒമ്പതിനാണ് ശ്വേതാമേനോന്റെ കളിമണ്ണ് പ്രദര്‍ശനത്തിന് എത്തുന്നത്.
എന്തായാലും ചിത്രീകരണത്തിന്റെ തുടക്കം മുതല്‍ വിവാദത്തിലായ ബ്ലെസിയുടെ കളിമണ്ണ് പെരുന്നാളിന് മികച്ച നേട്ടം കൈവരിക്കുമെന്നാണ് കരുതുന്നത്. ശ്വേതാ മേനോന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ബിജു മേനോനാണ് നായകന്‍ .
അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിലൂടെ ബ്ലസി പറയുന്നത്. ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടിയും സംവിധായകന്‍ പ്രിയദര്‍ശനും അഭിനയിക്കുന്നുണ്ടെന്നതും കളിമണ്ണിനെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. കൂടാതെ ശ്വേതാ മേനോന്റെ മൂന്ന് ഐറ്റം നൃത്തങ്ങളാണ് ചിത്രത്തിലെ മറ്റൊരു പ്രത്യേകത.
ക്യാമറക്ക് മുന്നിലെ ശ്വേതയുടെ പ്രസവം വലിയ വിവാദങ്ങളുണ്ടാക്കിയിരുന്നു. അതേസമയം, കളിമണ്ണില്‍ അനാവശ്യ സീനുകള്‍ ഒന്നും ഇല്ലെന്ന് സംവിധായകന്‍ ബ്ലസി വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും അവസാനമായി ഇറങ്ങിയ ചിത്രത്തിന്റെ പോസ്റ്റര്‍ വരെ വിവാദത്തിലായിട്ടുണ്ട്. പൂര്‍ണ ഗര്‍ഭിണിയായ ശ്വേതയുടെ വയറില്‍ നായകന്‍ പൊട്ടു തൊടുന്ന ചിത്രം സോഷ്യല്‍ മീഡിയകളി വിമര്‍ശിക്കപ്പെട്ടിരുന്നു. എന്തായാലും ഇത്രയും വിവാദമുണ്ടാക്കിയ ചിത്രം ആദ്യ ആഴ്ചയില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് കരുതുന്നത്.
രഞ്ജിത് സംവിധാനം ചെയ്ത കടല്‍കടന്ന് ഒരു മത്തുക്കൂട്ടിയും സമീര്‍ താഹിറിന്റെ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയും ബോക്സോഫീസില്‍ മികച്ച പ്രകടം കാഴ്ചവെക്കുമെന്നും വിലയിരുത്തുന്നു. മലയാള സിനിമാ ചരിത്രത്തില്‍ ഇത് ആദ്യമായാണ് അച്ഛന്റെയും മകന്റെ ചിത്രങ്ങള്‍ ഒരേസമയം തിയേറ്ററിലെത്തുന്നത്.
രഞ്ജിത്-മമ്മൂട്ടി കൂട്ടുക്കെട്ട് പ്രേക്ഷകര്‍ക്ക് നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് സമ്മാനിച്ചവരാണ്. കൈയൊപ്പും പ്രാഞ്ചിയേട്ടനും പാലേരിമാണിക്യവുമെല്ലാം ഇതില്‍ ചിലത് മാത്രം. എന്തായാലും പ്ലാങ്കമണ്‍ കുരുടംചാലില്‍ മാത്യു ജോര്‍ജ് എന്ന കഥാപാത്രത്തെ മലയാളി പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് കരുതുന്നത്.
പ്ലാങ്കമണ്ണില്‍ നിന്ന് പതിനഞ്ചു വര്‍ഷം മുമ്പ് ജാനറ്റ് എന്ന നേഴ്സിനെ വിവാഹം കഴിച്ച് ജര്‍മ്മനിയിലേക്ക് പോയ മാത്തുക്കുട്ടിയുടെ കഥയാണ് പറയുന്നത്. ജര്‍മ്മനിയില്‍ പ്ലാങ്കമണ്‍ സ്വദേശികളടക്കം മാത്തുക്കുട്ടിക്ക് ഒരു വലിയ സുഹൃദ്സംഘമുണ്ട്. ഇവരെല്ലാം ചേര്‍ന്ന് മാത്തുക്കുട്ടിയെ ഒരു പ്രത്യേക ദൌത്യത്തിനായി നാട്ടിലേക്ക് അയയ്ക്കുന്നു.
15 വര്‍ഷത്തിന് ശേഷം ആദ്യമായി പ്ലാങ്കമണ്ണിലെത്തുന്ന സന്തോഷവും തന്റെ ദൌത്യം പൂര്‍ത്തിയാക്കാനാകുമോ എന്ന ആശങ്കയും ഉണ്ടായിരുന്നു മാത്തുക്കുട്ടിക്ക്. എന്തായാലും പ്ലാങ്കമണ്ണിലെത്തിയ മാത്തുക്കുട്ടി ആകെ അങ്കലാപ്പിലായി. പതിനഞ്ച് വര്‍ഷം മുമ്പ് അയാള്‍ കണ്ട ഗ്രാമമായിരുന്നില്ല അത്. ഗ്രാമം ആകെ മാറിയിരുന്നു.
എങ്കിലും മത്തുക്കുട്ടി ദൌത്യം പൂര്‍ത്തീകരിക്കാനായി ശ്രമിക്കുകയും ചെയ്യുന്നു. പക്ഷേ അവിടെ കാത്തിരുന്നത് അയാള്‍ ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധികളായിരുന്നു. ഒടുവില്‍ അയാള്‍ ജര്‍മ്മനിയിലേക്ക് മടങ്ങുന്നു. അതെ, മാത്തുക്കുട്ടിയുടെ ജീവിതം പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് വിലയിരുത്തുന്നത്.
ചാപ്പാ കുരിശ് എന്ന ചിത്രത്തിനുശേഷം സമീര്‍ താഹീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി. കോഴിക്കോട് നിന്ന് ഒരു പ്രത്യേക ലക്ഷ്യവുമായി യാത്ര തിരിച്ച് നാഗാലാന്റില്‍ എത്തുന്ന രണ്ടു സുഹൃത്തുക്കളുടെ സംഭവബഹുലമായ അനുഭവങ്ങളാണ് ചിത്രം.
ദുല്‍ഖര്‍ സല്‍മാനു പുറമെ സണ്ണി വെയ്നും പ്രധാന വേഷത്തിലെത്തുന്നു. മണിപ്പൂരിയിലെ പ്രശസ്ത നടി സുര്‍ജ ബാലയാണ് നായിക. ബംഗാളിലെ പ്രശസ്ത നടനായ ദൃതിമാന്‍ ചാറ്റര്‍ജി, ജോയ് മാത്യു, ഷൊഹൈബ് ഖാന്‍, കെ. ടി. സി അബ്ദുള്ള, ഏനാസാഹ, പലാമോ മൊന്നപ്പ, വനിതാ കൃഷ്ണചന്ദ്രന്‍, മധുബാല, ദേവി അനിഘ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു താരങ്ങള്‍.
-ബ്ലൂം ടോക്ക്
No related posts
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment