| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

മലയാളക്കരയെ ചിരിപ്പിക്കാന്‍ പ്രേംജി അമരന്‍ എത്തുന്നു

No comments
തമിഴകത്തെ ചിരിയിലൂടെ കീഴടക്കിയ യുവ ഹാസ്യതാരം പ്രേംജി അമരന്‍ മലയാളത്തിലും അഭിനയിക്കുന്നു. ന്യൂജനറേഷന്‍ ഹീറോ ഫഹദ് ഫാസിലിനൊപ്പം 'നോര്‍ത്ത് 24 കാത'ത്തിലാണ് പ്രേംജി വേഷമിടുന്നത്. അനില്‍ രാധാകൃഷ്ണമേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഹര്‍ത്താല്‍ ദിനത്തിലെ ടെക്കിജീവിതം പറയുന്ന ചിത്രത്തില്‍ ആമേന്‍ ഫെയിം സ്വാതിയാണ് നായിക. ഇളയരാജയുടെ സഹോദരനും തമിഴിലെ സംഗീത സംവിധായകനുമായ ഗംഗൈ അമരന്റെ മകനും പ്രശസ്ത സംവിധായകന്‍ വെങ്കട് പ്രഭുവിന്റെ സഹോദരനുമാണ് പ്രേംജി.

തമിഴകത്ത് ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ സരോജ, മങ്കാത്ത, ചെന്നൈ 60028, സന്തോഷ് സുബ്രഹ്മണ്യം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ ഹാസ്യതാരമായി തിളങ്ങിയ നടനാണ് പ്രേംജി അമരന്‍
 .


No comments :

Post a Comment