Featured Posts
തമിഴകം വിട്ട് ഭാഗ്യപരീക്ഷണത്തിന് ശ്രുതി ഹാസന്‍
തെലുങ്കിലും ഹിന്ദിയിലുമായി പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് ഉലകനായകന്‍റെ മകൾ ശ്രുതി ഹാസന്‍ . അച്ഛന്‍റെ മോള്‍ എന്ന ലേബല്‍ മാറ്റി അഭിനയിക്കാന്‍ അറിയാവുന്ന താരം എന്ന പേരുണ്ടാക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ് ശ്രുതി. തമിഴിൽ നിന്ന് മാറി നിൽക്കുകയാണോ എന്ന ചോദ്യത്തിന് ' അല്ല, നല്ല തിരക്കഥകൾ തമിഴിൽ ലഭിക്കുന്നില്ല. തെലുങ്കിലും ഹിന്ദിയിലുമായി നല്ല കഥാപാത്രങ്ങൾ ലഭിക്കുന്നുണ്ട്.' എന്നാണ് ശ്രുതിയുടെ മറുപടി.
ഗബ്ബർ സിംഗ് എന്ന സൂപ്പർഹിറ്റിനു ശേഷം 'ബലുപു' എന്ന ചിത്രത്തിലാണ് ശ്രുതി അഭിനയിച്ചിരിക്കുന്നത്. ഹാസ്യ ചിത്രമാണ് 'ബലുപു'. മോഡേൺ വേഷത്തിലാണ് താരം എത്തുക. ഡി-ഡേ, രാമയ്യ വാസ്തവയ്യ എന്നീ രണ്ട് ചിത്രങ്ങൾ ശ്രുതിയുടേതായി ബോളിവുഡിൽ ഇറങ്ങാനിരിക്കുകയാണ്.
നടനും നൃത്തസംവിധായകനും സംവിധായകനുമായ പ്രഭുദേവ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'രാമയ്യ വാസ്തവയ്യ.'
പ്രഭുദേവയുടെ ആദ്യ സംവിധാനസംരംഭമായ തെലുങ്ക് ചിത്രം 'നുവ്വോസ്ഥനന്തെ നെന്നോദ്ദന്തന' എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആണ് 'രാമയ്യ വാസ്തവയ്യ.' സിദ്ധാർഥ് തൃഷ എന്നിവർ അഭിനയിച്ച 'നുവ്വോസ്ഥനന്തെ നെന്നോദ്ദന്തന' എന്ന ചിത്രം ആന്ധ്രയിൽ വൻ വിജയമായിരുന്നു. തമിഴിൽ സൂപ്പർ ഹിറ്റായ 'സംതിങ്ങ് സംതിങ്ങ്... ഉനക്കും എനക്കും' ഈ ചിത്രത്തിന്റെ റീമേക്കാണ്.
ബോളിവുഡിൽ ശ്രുതിയുടെ അരങ്ങേറ്റം പ്രതീക്ഷിച്ചത്ര ഗംഭീരമായില്ലെങ്കിലും ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങളിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് ഈ സുന്ദരി.

No related posts
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment