| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

ഫേസ്ബുക്കില്‍ മഞ്ജു ദിലീപിനെ മറികടന്നത് ഒന്നരമാസം കൊണ്ട്

No comments






അഭിനയത്തിലേക്ക് മഞ്ജുവാര്യര്‍ തിരിച്ചുവരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നു തുടങ്ങിയതു മുതല്‍ സോഷ്യല്‍ മീഡിയകളിലെ പ്രധാന മലയാളി താരം മഞ്ജുവാണ്.ഫേസ്ബുക്ക് പേജ് ആരംഭിച്ച് വെറും ഒന്നരമാസം കൊണ്ട് മഞ്ജു ദിലീപിനെ മറികടന്നുവെന്നതാണ് പുതിയ വിശേഷം.
അമിതാഭ് ബച്ചനുമൊത്തുള്ള പരസ്യത്തിന്റെ ചിത്രീകരണം കൂടി പൂര്‍ത്തിയായതോടെയാണ് മഞ്ജുവിന്റെ ഫേസ്ബുക്കിലെ പ്രചാരം പരമാവധിയിലെത്തിയത്. കഴിഞ്ഞ മെയ് 21ന് മാത്രം ആരംഭിച്ച മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പേജിന് 2.83 ലക്ഷത്തിലേറെ പേരുടെ ഇഷ്ടം സമ്പാദിക്കാനായി. ദിലീപിന്റെ ഫേസ്ബുക്ക് പേജിന് 2.65 ലക്ഷം മാത്രമാണ് ലൈക്ക്.
ഫേസ്ബുക്കിലേയും സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഏറെ വൈകാതെ മഞ്ജു വെല്ലുവിളിയാകുമെന്നും ഈ കണക്കുകള്‍ സൂചന നല്‍കുന്നു. ഏറ്റവും കൂടുതല്‍ ഫേസ്ബുക്ക് ആരാധകരുള്ള മോഹന്‍ലാലിന് എട്ട് ലക്ഷത്തിലേറെ ലൈക്കുകളുണ്ട്. മമ്മൂട്ടിക്ക് 6.98 ലക്ഷവും നസ്‌റിയ നസീമിന് 7.55 ലക്ഷവും ഫേസ്ബുക്ക് ലൈക്കുകളുണ്ട്.


No comments :

Post a Comment