| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

ആന്‍ഡ്രിയയുടെ ജോക്കര്‍വേഷം

No comments
തെന്നിന്ത്യന്‍ നടിമാരില്‍ ശ്രദ്ധേയായ ആന്‍ഡ്രിയ ഹോളിവുഡാണോ ലക്ഷ്യം വെക്കുന്നതെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല. ബാറ്റ്മാന്‍ സീരീസിലെ സൂപ്പര്‍ വില്ലന്‍ ജോക്കറിന്റെ വേഷത്തിലാണ് ആന്‍ഡ്രിയ ജെര്‍മിയ ഒടുവില്‍ പ്രത്യക്ഷപ്പെട്ടത്. ഫേസ്ബുക്കില്‍ പുതിയതായി പോസ്റ്റു ചെയ്ത ചിത്രമാണ് ജോക്കറിന്റെ പെണ്‍ രൂപത്തില്‍ ആന്‍ഡ്രിയ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും പ്രിയങ്കരിയായ ആന്‍ഡ്രിയക്ക് ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ്. മലയാള ചിത്രമായ ലണ്ടന്‍ ബ്രിഡ്ജിന് പുറമേ തമിഴില്‍ നിന്നും പുതിയ തിരുപ്പങ്ങള്‍, എന്നെന്നും പുന്നഗൈ, വിശ്വരൂപത്തിന്റെ രണ്ടാംഭാഗം തുടങ്ങിയവയെല്ലാം പുറത്തിറങ്ങാനിരിക്കുകയാണ്.
ചെന്നൈയിലെ ആഗ്ലോ ഇന്ത്യന്‍ കുടുംബത്തില്‍ ജനിച്ച അന്‍ഡ്രിയ ഗിരീഷ് കര്‍ണാടിന്റെ നാഗമന്‍ഡലയിലൂടെയാണ് തിയേറ്റര്‍ ജീവിതം ആരംഭിക്കുന്നത്. ബഹുമുഖപ്രതിഭയായ ആന്‍ഡ്രിയ എട്ടാം വയസുമുതല്‍ പിയാനോ പഠിച്ചിട്ടുണ്ട്. മികച്ച ഗായികയായ ആന്‍ഡ്രിയ അന്യനിലെ കണ്ണും കണ്ണും നോക്കിയാ എന്ന പാട്ടോടെയാണ് ചലച്ചിത്ര ഗാനാലാപന രംഗത്തെത്തുന്നത്.
വേട്ടയാട് വിളയാട് എന്ന ചിത്രത്തില്‍ പാട്ടുപാടാനെത്തിയ ആന്‍ഡ്രിയയെ സംവിധായകന്‍ ഗൗതം മേനോന്‍ അടുത്ത ചിത്രമായ പച്ചക്കിളി മുത്തുച്ചരത്തില്‍ അഭിനയിക്കാന്‍ ക്ഷണിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നുവരെ ആന്‍ഡ്രിയക്ക് അഭിനയ രംഗത്തും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അന്നയും റസൂലും ഹിറ്റായതിന് പിന്നാലെ ഫഹദിനേയും ആന്‍ഡ്രിയയേയും ചേര്‍ത്തുള്ള ഗോസിപ്പുകളും നിരവധി ഉണ്ടായിരുന്നു.
Buy Nokia Lumia 520 from Flipkart.com

No comments :

Post a Comment