| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

എസ്‌കേപ് ഫ്രം ഉഗാണ്ട: ആഫ്രിക്കയില്‍ ഒരു മലയാള സിനിമ

No comments
ആഫ്രിക്കയില്‍ നിന്നും ഒരു മലയാള സിനിമ ജനിക്കുന്നു. രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന എസ്‌കേപ് ഫ്രം ഉഗാണ്ട എന്ന സിനിമയാണ് ആഫ്രിക്കയില്‍ ചിത്രീകരിക്കുന്നത്. 22 ഫീമെയില്‍ കോട്ടയത്തിന് ശേഷം റിമ കല്ലിങ്ങലിന് ഏറെ അഭിനയസാധ്യതയുള്ള വേഷമാണ് ചിത്രത്തില്‍. റിമ കല്ലിങ്ങല്‍ ചില സംഘട്ടനരംഗങ്ങളിലും ഈ സിനിമയില്‍ പ്രത്യക്ഷപ്പെടും. മൂന്നുവയസ്സുള്ള ഒരു കുട്ടിയുടെ അമ്മയായാണ് റിമ അഭിനയിക്കുന്നത്. 

തമിഴ് നടന്‍ പാര്‍ഥിപന്‍ ഒരു മുഖ്യവേഷം ചെയ്യുന്നു. മുകേഷ്, തശു കൗശിക്, വിജയ് ബാബു, മൈഥിലി, ബാബു ആന്റണി എന്നിവരെല്ലാം ചിത്രത്തിലുണ്ട്. ഒരു കുടുംബം ഉഗാണ്ടയില്‍ പെട്ടുപോകുന്നതാണ് സിനിമയുടെ കഥാതന്തു. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.


No comments :

Post a Comment