| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

അനുമതിയില്ലാതെ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന സൈറ്റുകള്‍ക്കെതിരെ നടപടി

No comments











അനുമതിയില്ലാതെ മലയാള സിനിമകള്‍ ഇന്‍റര്‍നെറ്റില്‍ !!പ്രദര്‍ശിപ്പിക്കുന്നതിനായി വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മിച്ചവര്‍ക്കും ഈ സൈറ്റുകളിലേക്ക് സിനിമകള്‍ അപ്‌ലോഡ് ചെയ്യുന്നവര്‍ക്കുമെതിരെ ആന്‍റിപൈറസി സെല്‍ നിയമ നടപടി ആരംഭിച്ചു. 


നിയമവിരുദ്ധമായി മലയാള സനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന പതിനഞ്ചോളം സ്ഥാപന ഉടമകളുടെയും നടത്തിപ്പുകാരുടെയും വിവരങ്ങള്‍ ശേഖരിക്കുന്ന നടപടി ഇതിന്റെ ഭാഗമായി ആരംഭിച്ചുകഴിഞ്ഞു. 

അടുത്തകാലത്ത് റിലീസ് ചെയ്ത മലയാള സിനിമകളുടെ വ്യാജ പകര്‍പ്പുകള്‍ ഇന്‍റര്‍നെറ്റിലെ പല സൈറ്റുകളിലും ചാര്‍ജ് ഈടാക്കി പ്രദര്‍ശിപ്പിക്കുന്നുണ്ടായിരുന്നു. ഈ വ്യാജ സൈറ്റുകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഇന്‍റര്‍നെറ്റില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ പകര്‍പ്പുകളെപ്പറ്റി അന്വേഷണം നടത്തിയതില്‍ അതിന്റെ ഉറവിടം ബാംഗ്ലൂരാണെന്ന് ആന്‍റി പൈറസി സെല്‍ കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കെ.എസ്.എഫ്.ഡി.സി. ചെയര്‍മാനും ആന്‍റിപൈറസി സെല്ലിലെ ഉദ്യോഗസ്ഥരും ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഉള്‍പ്പെട്ട സംഘം കഴിഞ്ഞയാഴ്ച ബാംഗ്ലൂരില്‍ എത്തി കര്‍ണാടക ആഭ്യന്തര മന്ത്രിയെ കണ്ടിരുന്നു. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പു നല്‍കുകയും ചെയ്തു. തുടര്‍ന്ന് ബാംഗ്ലൂര്‍ സിറ്റി പോലീസ് കമ്മീഷണറുമായും സംഘം ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തി. 

സ്ഥിരമായി മലയാളം സിനിമകള്‍ ഇന്‍റര്‍നെറ്റില്‍ നിന്നും അപ്‌ലോഡും ഷെയറും ഡൗണ്‍ലോഡും ചെയ്തുവരുന്ന കേരളത്തിലുള്ള അഞ്ഞൂറോളം പേരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ആന്‍റി പൈറസി സെല്‍ തിരുവനന്തപുരത്തുള്ള പതിനഞ്ചോളം പേരെ ചോദ്യം ചെയ്തു. 

ഇന്‍റര്‍നെറ്റിലെ നിയമവിരുദ്ധ സൈറ്റുകളില്‍ കയറി സിനിമ ഡൗണ്‍ലോഡ് ചെയ്യരുതെന്ന് ആന്‍റി പൈറസി സെല്‍ സൂപ്രണ്ട് വി.സി.മോഹനന്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ സൈറ്റുകള്‍ക്കെതിരെയും അതില്‍ സിനിമ അപ്‌ലോഡ് ചെയ്യുന്നവര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കുമെന്നും സൂപ്രണ്ട് അറിയിച്ചു. 

No comments :

Post a Comment