| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

ക്രിഷ് 3 നവംബര്‍ 4 ന്

No comments
ഏറെ നാളുകളായി ബോളിവുഡില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് ക്രിഷ് 3 യുടെ റിലീസ്. ദീപാവലി റിലീസായി ചിത്രം പുറത്തിറങ്ങുമെന്നും വാര്‍ത്ത വന്നിരുന്നു. അവസാനം അക്കാര്യത്തില്‍ സംവിധായകന്‍ രാകേഷ് റോഷന്‍ തീരുമാനം അറിയിച്ചു. ചിത്രം ദീപാവലിക്ക് ഒരു ദിവസത്തിന് ശേഷം നവംബര്‍ നാലിന് റിലീസ് ചെയ്യാനാണ് തീരുമാനം. വ്യാപക പബ്ലിസിറ്റിയുമായി റിലീസ് ചെയ്യാനൊരുങ്ങുന്ന ക്രിഷ് മൂന്നാം ഭാഗത്തിന്‍റെ ആദ്യ ട്രെയിലര്‍ രോഹിത് ഷെട്ടിയുടെ ചെന്നൈ എക്സ്പ്രസിനൊപ്പം ആഗസ്റ്റ് എട്ടിന് റിലീസ് ചെയ്യും. രാകേഷ് റോഷന്‍ മകന്‍ ഋതിഖ് റോഷനെ നായകനാക്കിയൊരുക്കുന്ന ഈ ചിത്രത്തില്‍ പ്രിയങ്ക ചോപ്ര, കങ്കണ റനൗട്ട്, വിവേക് ഒബ്റോയ് എന്നിവര്‍ പ്രധാന വേഷങ്ങളിലുണ്ട്.

No comments :

Post a Comment