| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

അപ്പടി മട്ടും പേസാതെ ദീപിക

No comments

കാര്യമൊക്കെ ശരി. ഷാരൂഖ് ഖാന്‍ ആയാലും ദീപികാ പദുകോണ്‍ ആയാലും പറയുന്നത് തമിഴ് ആണോ എങ്കില്‍ നല്ല സെന്തമിഴ് മട്ടും താന്‍ പേസണം. അതാണ് തമിഴും തമിഴരും. ഷാരൂഖിന്റെയും ദീപികയുടെയും പുതിയ ചിത്രം ചെന്നൈ എക്‌സ്പ്രസ് പറയുന്നത് തമിഴ് പെണ്‍കൊടിയും ഉത്തരേന്ത്യക്കാരനായ യുവാവും തമ്മിലുള്ള പ്രണയകഥയാണ്. 


ചിത്രത്തില്‍ ദീപികാ പദുകോണിന്റെ തമിഴ് ഡബ്ബിങ് അത്ര ശരിയായില്ല എന്നതാണ് വിവാദത്തിന് തിരികൊളുത്തിയത്. ട്രെയിലറുകളില്‍ 'ചെന്നൈ' എന്നതുപോലും വികലമായിട്ടാണത്രേ ഉച്ചരിക്കുന്നത്.
ഇനി ചെന്നൈ എക്‌സ്പ്രസ് ട്രാക്ക് തെറ്റാതെ തമിഴ് പറഞ്ഞോടുമോ എന്നു മാത്രം അറിഞ്ഞാല്‍ മതി. ഇല്ലെങ്കില്‍ തമിഴ് മക്കള്‍ ദാ ഇങ്ങനെ ചോദിക്കും.

வி திஸ் கொலைவெறி ??


'വൈ ദിസ് കൊലവെറി???..

                       click to view video

No comments :

Post a Comment