| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

വിക്രമും എ.ആര്‍ റഹ്മാനും കൊച്ചിയില്‍ എത്തുന്നു

No comments

വിക്രമിന്റെ 'ഐ' എന്ന ചിത്രത്തിനായി കാത്തിരിക്കുന്ന ആരാധകര്‍ക്കു സന്തോഷം നല്‍കുന്ന ഒരു വാര്‍ത്ത പറയട്ടേ.. വിക്രം നിങ്ങള്‍ക്കരികില്‍ എത്തുന്നു. എങ്ങനെ എന്നല്ലേ..? 'ഐ' യുടെ പ്രചരണ പരിപാടിയും ആയി ബന്ധപ്പെട്ടാണ് ഈ തമിഴ് മന്നന്‍ കേരളത്തില്‍ എത്തുന്നത്. വിക്രമിന്റെ കൂടെ നമ്മുടെ എ.ആര്‍ റഹ്മാനും കൂടി വന്നാലോ..ഞെട്ടണ്ട, വിക്രമും, എ.ആര്‍ റഹ്മാനും,സംവിധായകന്‍ ശങ്കറും 23നു കൊച്ചിയിലെത്തും. വിക്രമിന്റെ കാര്യം പറയുമ്പോള്‍ ഇപ്പോള്‍ എല്ലാവര്‍ക്കും നൂറു നാവാണ്. ഐ എന്ന ചിത്രത്തിന്റെ വാര്‍ത്തകള്‍ അത്രമാത്രം ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിക്കഴിഞ്ഞിട്ടുണ്ട്. ആരാധകരെ പറഞ്ഞിട്ടു കാര്യമില്ല, അത്തരത്തില്‍ ഞെട്ടിപ്പിക്കുന്ന പോസ്റ്ററുകളും, ട്രെയിലറുകളും ആണല്ലോ പ്രേക്ഷകര്‍ ഇതിനോടകം കണ്ടിരിക്കുന്നത്. ഇനി ഈ പടം പൊളിയാണെങ്കിലോ.. ഇത്രയും പ്രതീക്ഷയോടെ ജനങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ പടം കൊള്ളിലെങ്കിലോ.. ആരാധകര്‍ക്ക് സഹിക്കാന്‍ കഴിയുമോ..?



എന്തായാലും പടം സൂപ്പര്‍ ഹിറ്റായില്ലെങ്കില്‍ വിക്രമിന്റെയും ശങ്കറിന്റെയും കാര്യം പോക്കാ.. ശ്രീനിവാസന്‍ പറഞ്ഞതു പോലെ, എന്റെ ആരാധകര്‍ സ്‌ക്രീന്‍ വലിച്ചു കീറും.. പ്രതീക്ഷകളെ തച്ചുടക്കില്ല എന്നു തന്നെ നമ്മുക്കു വിശ്വസിക്കാം. പ്രതീക്ഷ കൈ വിടാതെ ജനുവരി ഒന്‍പതിനു നമ്മുക്ക് തിയറ്ററുകളിലേയ്ക്ക് പോകാം. കൊച്ചി ആരാധക ലക്ഷങ്ങളുടെ പെരുമഴയായി മാറും എന്നു ഉറപ്പായി. വിക്രം ഭായിയോടു ചോദിക്കാനുള്ള ചോദ്യങ്ങള്‍ ഇപ്പോള്‍ തന്നെ എല്ലാവരുടെയും മനസ്സില്‍ വന്നിട്ടുണ്ടാകും അല്ലേ. രണ്ടു കൊല്ലമായില്ലേ ഈ ചിത്രത്തിനു വേണ്ടി നിങ്ങള്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട്. അന്ന്യന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രം പ്രേക്ഷകര്‍ക്ക്‌ നല്‍കിയ ശങ്കര്‍ ഇത്തവണയും വ്യത്യസ്തമായ ഒരു അനുഭവം ജനങ്ങള്‍ക്ക് നല്‍കുമെന്നു തന്നെയാണ് പ്രതീക്ഷ. ആമി ജാക്‌സണ്‍ നായികയായി എത്തുന്ന ചിത്രത്തില്‍ മലയാളി സൂപ്പര്‍ താരം സുരേഷ് ഗോപിയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. ഇത്രയേറെ താരങ്ങളെ അണിനിരത്തി ഐ എത്തുമ്പോള്‍ വാനോളം പ്രതീക്ഷയാണ് ആരാധകര്‍ക്ക്.

No comments :

Post a Comment