Featured Posts
കണ്ടതില്‍ ഏറ്റവും ഹോട്ടായ നടന്‍ മോഹന്‍ലാല്‍: അമല പോള്‍
മലയാളത്തില്‍ ഏറ്റവും ഹോട്ടായ നടന്‍ ആരാണെന്ന് ചോദിച്ചാല്‍ എന്തായിരിക്കും മറുപടി. കാഴ്ച്ചക്കാര്‍ക്ക് പലതും പറയാം. പക്ഷെ അതൊരിക്കലും ഒപ്പം അഭിനയിച്ചവരോളം വരില്ലല്ലോ. തമിഴിലും മലയാളത്തിലും വച്ചു നോക്കുമ്പോള്‍ ആരാണ് ഏറ്റവും ഹോട്ടായ നടന്‍ എന്നു ചോദിച്ചാല്‍ അമല പോള്‍ മോഹന്‍ലാലിന്റെ പേര് പറയും.
തമിഴിലും മലയാളത്തിലും ആവശ്യത്തിന് ഹിറ്റുകളൊക്കെ നേടിക്കഴിഞ്ഞു അമല. വിജയ് യെ വിവാഹം ചെയ്‌തെങ്കിലും അഭിനയം മുടക്കാറില്ല. അമലയുടെ അഭിനയത്തിന് ഫുള്‍ സപ്പോര്‍ട്ട് വിജയ് യുടെ ഭാഗത്തു നിന്നുമുണ്ട്. ഇളയ ദളപതി വിജയ്ക്ക് നായികയായ അമലയുടെ അടുത്ത ആഗ്രഹം സൂര്യയോടൊപ്പം ഒരു സിനിമ ചെയ്യാനാണത്രെ.
തന്റെ ഏറ്റവും പ്രിയപ്പെട്ട നടന്‍ സൂര്യയാണെന്നാണ് അമല പറയുന്നത്. ഒരു പടത്തിലെങ്കിലും സൂര്യയ്‌ക്കൊപ്പം അഭിനയിക്കണമെന്ന് മോഹമുണ്ട്. പക്ഷെ താന്‍ കണ്ടതില്‍ ഏറ്റവും ഹോട്ടായ നടന്‍ മോഹന്‍ലാല്‍ മാത്രമാണെന്നാണ് തെന്നിന്ത്യന്‍ നടിയുടെ അഭിപ്രായം. ജോഷി സംവിധാനം ചെയ്ത 'റണ്‍ ബേബി റണ്‍' എന്ന ചിത്രത്തിലൂടെയാണ് അമല പോളും മോഹന്‍ലാലും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. ജനറേഷന്‍ ഗ്യാപ്പില്ലാതെ വിജയ്ച്ച റണ്‍ ബേബിയ്ക്ക് ശേഷം ഇരുവരും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ലൈല ഓ ലൈല. ജോഷി തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment